പാലയാട് ബേസിക് യു പി എസ്/അക്ഷരവൃക്ഷം/പകൽ കിനാവ്
പകൽ കിനാവ് ഇന്ന് ഞായറാഴ്ച .. എന്റെ ക്ലാസിലെ കൂട്ടുകാർ തിരുവനന്തപുരത്ത് പഠനയാത്ര പോയിരിക്കയാ . ഞാൻ എത്ര ആഗ്രഹിച്ചതാ.... തലസ്ഥാനം കാണാൻ. പക്ഷേ അമ്മയുടെ കൈയ്യിൽ പൈസയില്ല. എന്റെ അച്ഛൻ മരിച്ചിട്ട് ഇന്നേക്ക് 5 വർഷം തികയുകയാ. അച്ഛൻ മരിച്ചതിൽ പിന്നെ ഞങ്ങളുടെ കാര്യം വലിയ കഷ്ടത്തിലാ .... അന്ന് രാവിലെ മുതൽ എന്റെ സങ്കടം മാറ്റാൻ ഞാൻ വയലിലായിരുന്നു. ഞാൻ നട്ട ചീരയും മുല്ലങ്കിയും തഴച്ചു വളരുന്നത് കാണുമ്പോൾ എന്തൊരാശ്വാസം ... അന്ന് ഞാൻ കൂടുതൽ നേരം വയലിൽ തന്നെ ...തളർന്നു വന്ന് ചോറു തിന്നു. ... ചെറിയ മയക്കം. ... അതിനിടയിൽ ഞാൻ എപ്പോഴോ തിരുവനന്തപുരത്തെത്തി. .. മൃഗശാല കാണാൻ ...
ടിക്കറ്റ് കൗണ്ടറിനടുത്ത് നിൽക്കുമ്പോൾ പെട്ടെന്ന് അമ്മയെ കാണാനില്ല .. ഞാൻ പൊട്ടിക്കരഞ്ഞു. .അതിനിടയിൽ ഒരാൾ വന്ന് എന്നോട് ചോദിച്ചു "മോൻ എന്തിനാ കരയുന്നെ?" ഞാൻ. ആദ്യം പേടിച്ചു. പിന്നെ പറഞ്ഞു. "എന്റെ അമ്മയെ കാണുന്നില്ല." .അയാൾ ഗേറ്റിനു നേരെ ചൂണ്ടിക്കൊണ്ട് ചോദിച്ചു .. ". അതാണോ മോന്റെ അമ്മ ?" .. ഭാഗ്യം .. അതാ എന്റെ അമ്മ .. ഞാൻ അമ്മയുടെ അടുത്തേക്കോടി. ... അമ്മയെ കാണിച്ചു തന്നത് ആരായിരുന്നു.? എൻ്റെ അച്ഛനായിരുന്നോ ..?? അമ്മയുടെ ദേവാന്നുള്ള വിളി കേട്ട് സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്ന ഞാൻ അമ്മയെ കെട്ടിപ്പിടിച്ച് പറഞ്ഞു ... എനിക്ക് എന്റെ അമ്മയെ വിട്ട് എവിടേക്കും പോവണ്ടാന്ന് -...
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ