പാലത്തായി യു.പി.എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലത്തായിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും സാധാരണ ജനങ്ങ ളുടെയും സ്വപ്നസാക്ഷാത്ക്കാരമാണ് പാലത്തായി യു.പി. സ്കൂൾ,

1925-ൽ കോയ്യോത്തി അച്ചുമാസ്റ്റരും കിഴക്കയിൽ കണ്ണായി ഗുരുക്കളും ചേർന്ന് പ്രാരംഭ പ്രവർത്തനങ്ങൾ നടത്തി. പതിമൂന്നോളം വിദ്യാലയങ്ങളോട് മത്സരി ച്ചാണ് ഡപ്യൂട്ടി ഇൻസ്പെക്ടറിൽ നിന്ന് ഈ വിദ്യാ ലയം അനുമതി നേടിയെടുത്തത്.

27 കുട്ടികളും 4 അധ്യാപകരും ഒരു ഓലഷെഡു മായി ആരംഭിച്ച വിദ്യാലയം ഇന്ന് 469 കുട്ടികളും 21 അധ്യാപകരും ഒരു അനധ്യാപകനും അടങ്ങിയ മഹത് സ്ഥാപനമായി വളർന്നിരിക്കുന്നു.

ഒന്നു മുതൽ നാല് വരെ ക്ലാസുകളുള്ള എലി മെന്ററി സ്കൂളിൽ അഞ്ചാംതരം ആരംഭിച്ചത് 1938 ലാണ്. ആരംഭകാലം മുതൽ തന്നെ ടീച്ചർ മാനേജർ ആയി പ്രവർത്തിച്ചത് കോയ്യോത്തി അച്ചു മാസ്റ്റർ അവർകളായിരുന്നു. കാട്ടുപുനത്തിൽ കണാരൻ മാസ്റ്റർ, ഇ.നാരായണൻ നമ്പ്യാർ, എൻ.കൃഷ്ണപണിക്കർ, സി. എച്ച്. കൃഷ്ണൻ നമ്പ്യാർ, ചാത്തുക്കുട്ടി മാസ്റ്റർ എന്നി വർ പ്രാരംഭകാലത്തെ അധ്യാപകരായിരുന്നു.