പാറാൽ മാപ്പിള എൽ പി സ്കൂൾ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തൊൻപതാം നൂറ്റാണ്ടിൽ ഒരു മദ്രസയായി ആരംഭിച്ച ഒരു മതപഠനകേന്ദ്രമാണ് ഇന്നത്തെ പാറാൽ മാപ്പിള എൽ പി സ്കൂൾ. പരേതനായ തൂപ്പർ സീതി അദ്ദേഹത്തിന്റെ കീഴിൽ മദ്രസ എന്ന ഓത്തു പള്ളി നടത്തിക്കൊങ്ങിരിക്കെ ഭൗതീക വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുകയും നാട്ടുകാരെ ബോധവൽക്കരിക്കുകയും ചെയ്തു കൊണ്ട് നാട്ടുകാരുടെ പരമാവധി സഹായത്തോടെ ഒരു എലിമെൻററി സ്കൂൾ ആരംഭിച്ചു. പരേതനായ മമ്മു മാസ്റ്റർ ഇവിടുത്തെ പ്രധാന അധ്യാപകനും തൂപ്പർ സീതിക്ക് ശേഷം മാനേജരും ആയി. 1974ൽ അദ്ദേഹം റിട്ടയർ ചെയ്തു. ഇതേ സ്കൂളിലെ പൂർവ്വ വിദ്യാർത്‌ഥി ആയിരുന്ന കെ.പി.ഹസ്സൻ ഹാജി മാനേജർ ആവുകയും ചെയ്തു. അദ്ദേഹത്തിന്റെ നിര്യാനത്തിന് ശേഷം മകനായ ശ്രീ. ഹിഷാം ഹസ്സൻ മാനേജറായി തുടരുന്നു. ഈ സ്കൂളിന്റെ സമീപ പ്രദേശമായ മാഹിയുടെ ഭാഗമായ പളളൂരിൽ വളർന്ന് വന്ന അൺ എയ്ഡഡ് വിദ്യാലയത്തിന്റെ സ്വാധീനം ഈ സകൂളിലെ കുട്ടികളുടെ എണ്ണം കുറയ്ക്കാൻ കാരണമായി. അധ്യാപകരുടെ കൂട്ടായ്മയും രക്ഷിതാക്കളുടെ സഹകരണവും കൊണ്ട് ഈ വിദ്യാലയം നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു.