പാറപ്പൊയിൽ എം എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
          കോഴിക്കോട് ജില്ലയിലെ ചെക്യാട് ഗ്രാമപഞ്ചായത്തിൽ കണ്ണുർജില്ലയോട്‌ ചേർന്നുകിടക്കുന്ന ചെറ്റക്കണ്ടി പുഴയോരത്ത്‌ ഒരു ഓത്തുപളളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം.ആദ്യകാലത്ത്‌ ഈ വിദ്യാലയത്തിൽ ആൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു.ഔദ്യോഗികമായി 1924 ൽ ആണ് സ്കൂളിന് അംഗീകാരം   ലഭിച്ചത്.ആദ്യം കരുവാഞ്ചേരികോമത്തും പിന്നീട്‌ പാറപ്പൊയിൽ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.തുടക്കത്തിൽ കണ്ണൂർ ജില്ലക്കാരനായ വടക്കേപറമ്പത്ത് കണ്ണൻനായരും പെരിയാണ്ടിയിൽ മമ്മു മാസ്റ്റ്റും ചേർന്ന് നടത്തിവന്നിരുന്ന ഒരു സ്ഥാപനമാണിത്‌.അവരിൽ നിന്നും ഇപ്പോഴത്തെ മാനേജരായ ജനാബ് എ.കെ.അബ്ദുള്ളയുടെ വലിയുപ്പയായ അത്തോളിക്കുന്നുമ്മൽ അബ്ദുള്ള മുസല്ല്യാർ സ്കൂൾ ഏറ്റെടുക്കുകയും പിന്നീട് പിന്തുടർച്ചാവകാശമായി കൈകാര്യം ചെയ്തുവരികയുമാണ്‌.ഉയർന്ന മത സൌഹാർദ്ദത്തിൻറെ പ്രതീകമാണ്‌ രണ്ടു വ്യത്യസ്ഥ മതസ്ഥർ സ്ഥാപിച്ച ഈ സ്ഥാപനം. 

സ്കൂളിലെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കണ്ണൻ മാസ്റ്റർ ആയിരുന്നു.പഴയ തലമുറക്കാരിൽ നിന്നും പൂർവ്വവിദ്യാർത്ഥികളിൽ നിന്നുംലഭിച്ച അറിവ് വെച്ച് അബ്ദുള്ള മുസല്ല്യാർ,ശങ്കരൻ നമ്പ്യാർ,കരുണാകരൻ മാസ്റ്റർ,കുഞ്ഞേറ്റി മാസ്റ്റർ,വി.കെ.ഗോപാലൻ നമ്പ്യാർ,കെ.കുഞ്ഞിരാമക്കുറുപ്പ്,പി.വി.രാമൻ ഗുരുക്കൾ,പി.കൃഷ്ണനടിയോടി,കെ.പി.രയിരുക്കുറുപ്പ് തുടങ്ങിയ പ്രഗൽഭരായ അധ്യാപകർ ഈ സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുണ്ട്.ഇവരാരും ഇന്നു ജീവിച്ചിരിപ്പില്ല.1983 വരെ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ.സി.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ,1999 വരെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.പി.വി.ഗോവിന്ദൻ,പി.വി.ഗോവിന്ദദാസ്‌,അറബിക് അധ്യാപകനായ ജനാബ് പി.പി.അഹമ്മദ്‌കുട്ടി,ഇടക്കാലത്ത് വന്ന് സ്ഥലം മാറിപ്പോയ ശ്രീമതി എൻ.വൽസമ്മ,തങ്കമണി,കെ.ഖദീജാബി,കെ.ആയിഷാബി,2008 വരെ ഹെഡ്മാസ്റ്ററായിരുന്ന പി.കെ.കൃഷ്ണൻ മാസ്റ്റർ,2016 വരെ ഹെഡ്മാസ്റ്ററായഎം.എം.മനോമോഹനൻ മാസ്റ്റർ,ബി.പി.ബാലൻ മാസ്റ്റർ എന്നിവരും ഈ വിദ്യാലയത്തിലെ അധ്യാപകരായിരുന്നു.

      പ്രസിദ്ധ വാഗ്മിയും മത പണ്ഡിതനുമായ ജനാബ് കണാരാണ്ടിയിൽ അഹമ്മദ്‌ മുസല്ല്യാർ ഈ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർഥിയാണ്.ഈ സ്കൂളിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികളിൽ പലരും രാജ്യത്തിന്റെയും ലോകത്തിന്റെയും പല കോണുകളിലും ജോലിചെയ്യുന്നവരായുണ്ട്‌. എഞ്ചിനീയർമാരും,അധ്യാപകരും,ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവരും,സാങ്കേതിക വിദ്യ സ്വയത്തമാക്കിയവരുമായി ധാരാളം പേർ ഈ വിദ്യാലയത്തിന്റെ സൃഷ്ട്ടികളായുണ്ട്.