പാമ്പാടി സെന്റ്തോമസ് ജിഎൽപിഎസ്/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
ശ്രീമതി ദേവിക ടീച്ചറുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബ് നമ്മുടെ സ്കൂളിന്റെ അഭിമാനമാണ്. ജൈവവൈവിധ്യ പാർക്ക്, ഔഷധസസ്യ തോട്ടം, ശലഭോദ്യാനം, എന്നിവയുടെ പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മികച്ച രീതിയിൽ നടന്നുവരുന്നു. മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന ഒരു താമര കുളവും, ഔഷധസസ്യങ്ങളും, പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തന മികവിന് ഉദാഹരണങ്ങളാണ്. ഓരോ ഔഷധസസ്യത്തിന്റെയും അടുത്തായി അതിന്റെ ഉപയോഗങ്ങളും, ശാസ്ത്രീയനാമവും, മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.