പാനൂർ യു.പി.എസ്/അക്ഷരവൃക്ഷം/വീട്ടിലിരുത്തിയ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിലിരുത്തിയ കൊറോണ

മനു മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു. മനുവിന്റെ അച്ഛനും അമ്മയ്ക്കും ജോലിയുണ്ട് . മനുവിന് തന്നോടൊപ്പം അച്ഛനെയും അമ്മയെയും എന്നും കിട്ടാറില്ല. അവർക്ക് ജോലിത്തിരക്കാണ് ,അവർക്ക് ഒന്നിനും സമയമില്ല. ഞായറാഴ്ചയൊഴിച്ച് ബാക്കിയെല്ലാ ദിവസവും രണ്ടു പേരും ജോലിക്കു പോകും ഞായറാഴ്ചയാണെങ്കിൽ കല്യാണമോ വീട്ടിൽ കൂടലോ എന്തെങ്കിലും ഉണ്ടാവും മനുവിന് വീട്ടിൽ കൂട്ടിന് ലാപ്ടോപ്പും ടാബ് ലറ്റും മാത്രം .മനു അതും കൊണ്ട് സമയം ചിലവഴിക്കും. പിന്നെ വീട്ടിൽ ജാനു വെന്ന് പേരുള്ള ഒരു ജോലിക്കാരിയുമുണ്ട്. മനുവിന് തന്റെ അച്ഛനോടും അമ്മയോടും എന്നും പരാതിയാണ് എനിക്ക് കളിക്കാൻ ആരുമില്ല ഞാൻ ഒറ്റയ്ക്കാണ്. അപ്പോഴേക്കും മനുവിന്റെ കണ്ണുനിറയുo. അച്ഛനും അമ്മയും മനുവിനെ എന്തെങ്കിലും പറഞ്ഞ് സമാധാനിപ്പിക്കും. അങ്ങനെ മനു സ്കൂളിലുള്ള ഒരു ദിവസം പെട്ടന്ന് സ്കൂൾ ഉച്ചക്ക് വിട്ടു. കാര്യം അന്വേഷിച്ചപ്പോൾ മാഷ് പറഞ്ഞു കൊറോണ കാരണം സ്കൂൾ ഉച്ചയ്ക്ക് വിടുന്നു. പിന്നീട് മനു വീട്ടിലേക്ക് പോയി. സ്കൂളിൽ ഇപ്രാവശ്യത്തെ വാർഷികപരീക്ഷയും നടന്നില്ല. അങ്ങനെ കൊറോണ കാരണം മനു വീട്ടിൽ തന്നെ തനിച്ചായി . തുടർന്നുള്ള ദിവസങ്ങളിൽ അച്ഛന്റെയും അമ്മയുടെയും കമ്പനി അടച്ചിട്ടു . അച്ഛനും അമ്മയും ജോലിക്ക് പോയില്ല. അങ്ങനെ വേനലവധിയും തുടങ്ങി. മനുവിന് സന്തോഷമായി. അങ്ങനെ അച്ഛനേയും അമ്മയേയും മനുവിന് സ്ഥിരമായി വീട്ടിൽ കിട്ടി. അച്ഛനും അമ്മയും മനുവിനോട് കൂട്ട് കൂടി കളിച്ച് രസിച്ചു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി മനുവിന് സന്തോഷം ഇരട്ടിച്ചു. ഇതിനിടയിൽ മനു മനസ്സിൽ വിചാരിച്ചു എന്റെ അച്ഛനെയും അമ്മയെയും 'വീട്ടിലിരുത്തിയ കൊറോണേ' നിനക്കു നന്ദി.

യദുദേവ് പി പി
3 എ പാനൂർ യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ