പാതിരിയാട് ജെ ബി എസ്/അക്ഷരവൃക്ഷം/മ‍‍‍ഞ്ചാടിക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
മ‍‍‍ഞ്ചാടിക്കുന്ന്

മഞ്ചാടിക്കുന്നിലാണ് പീലി മാനും കൂട്ടുകാരും താമസിക്കുന്നത്.നിറയെ മരങ്ങളും ചോലകളും കാട്ടരുവികളും നിറഞ്ഞ അതിമനോഹരമായ കാട് . അവിടെ ജീവികളെല്ലാവരും വളരെ സന്തോഷത്തോടെ ജീവിച്ചു .വലിയൊരു ആൽമരo ഉണ്ടായിരുന്നു .അതിന്റെ ചുവട്ടിലാണ് പീലിമാനും കൂട്ടരും വിശ്രമിക്കാറ്. മഞ്ചാടിക്കുന്നിന്റെ താഴ്വരയിലാണ് ടിന്റുവിന്റെയും കൂട്ടുകാരുടെയും വീട് .ടിന്റുവും പീലിയും ഉറ്റ ചങ്ങാതിമാരാണ്. ടിന്റുവിന് പ്രകൃതി ഭംഗി ഇഷ്ടമാണ് പ്രകൃതി ഇല്ലെങ്കിൽ ജീവന് നിലനിൽപ്പില്ല എന്ന കാര്യം ടിന്റുവിന് അറിയാം .അവന്റെ വീട്ടിൽ ഒരുപാട് മരങ്ങളും ചെടികളും നട്ട് വളർത്തിയിട്ടുണ്ട് .പക്ഷെ അവന്റെ അച്ഛൻ ഒരു മരം വെട്ടുകാരനായിരുന്നു .അയാൾ രാത്രി ആരും കാണാതെ മരങ്ങൾ മുറിച്ച് കടത്തിയിരുന്നു .പതിവ് പോലെ ടിന്റുവും കൂട്ടുകാരും കാട്ടിലെത്തി കളിക്കാൻ തുടങ്ങി

.അപ്പോൾ പീലിയും കൂട്ടുകാരും ഓടി വന്ന് ടിന്റുവിനോട് പറഞ്ഞു " ടിന്റു " ഞങ്ങൾ നിന്നെ കാത്തിരിക്കുകയാ, ഇന്നലെ രാത്രി ആരൊക്കെയോ വണ്ടിയിൽ കാട്ടിൽ വന്നു .കുറെ സമയം ഇവിടെ നിന്നിട്ട് അവർ തിരിച്ച് പോയി ." പീലി പറഞ്ഞു .ടിന്റുവിനും കൂട്ടുകാർക്കും പേടിയായി ." മൃഗങ്ങളെ പിടിക്കാൻ വന്ന വേട്ടക്കാരായിരിക്കുമോ അവർ " .ടിന്റു പറഞ്ഞു. അന്ന് ആരും കളിച്ചില്ല .രാത്രിയായി കിടന്നപ്പോൾ ഉറക്കവും വന്നില്ല .ടിന്റു ഒരുപാട് ചിന്തിച്ചു .പെട്ടെന്നാണ് അച്ഛൻ ആരോടോ സംസാരിക്കുന്ന ശബ്ദം അവൻ കേട്ടത്

.മഞ്ചാടിക്കുന്നിലെ ആൽമരം വെട്ടി കൊണ്ടു പോകുന്നതിനെക്കുറിച്ചാണ് സംസാരിച്ചത് .അവൻ മറ്റൊന്നും ആലോചിച്ചില്ല .ഓടി പോയി പീലിയെയും കൂട്ടരെയും വിളിച്ചുണർത്തി .മരം വെട്ടാൻ വന്ന അച്ഛനെയും കൂട്ടരെയും ടിന്റു തടഞ്ഞ് നിർത്തി പറഞ്ഞു ." അച്ഛാ ഒരുപാട് പേർക്ക് ആശ്രയമായ ഈ മരം മുറിക്കരുത്

" .അച്ഛൻ പറയുന്നത് കേട്ട് ഇവരെ രക്ഷിക്കാൻ വന്നതാണ് ഞാൻ .അച്ഛന് തന്റെ തെറ്റ് മനസിലായി .ജീവികളെല്ലാവരും ടിന്റുവിന് നന്ദി പറഞ്ഞു .അച്ഛനും ടിന്റുവും സന്തോഷത്തോടെ വീട്ടിലേക്ക് പോയി .
ശ്രീനന്ദ ടി.കെ
4A പാതിരിയാട് ജെ ബി എസ്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ