പാതിരിയാട് ജെ ബി എസ്/അക്ഷരവൃക്ഷം/മനുഷ്യ൯ ഇല്ലാത്ത ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യ൯ ഇല്ലാത്ത ഭൂമി സൃഷ്ടിക്കുന്നു

മനുഷ്യർ എല്ലാവരും സമ്പന്നന്മാരായി ജീവിക്കുവാൻ വേണ്ടി കൊന്നും കൊലയാളിയായും മറ്റുള്ളവരുടെ സമ്പത്തും മറ്റും തട്ടിപ്പറിച്ചും പറ്റിച്ചും ജീവിതം കെട്ടിപ്പടുക്കുന്നതിനിടയിൽ അവൻ ഭൂമിയുടെ നാശത്തിനും കാരണക്കാരനായി

മരങ്ങൾ വെട്ടിമുറിച്ചും കുന്നുകൾ ഇടിച്ചും വയലുകൾ നികത്തിയും അവൻ പ്രകൃതിയെ വേദനിപ്പിച്ചു കൊണ്ടിരുന്നു'മാനംമുട്ടുന്ന കോൺക്രീറ്റു കെട്ടിടങ്ങൾ നിർമിക്കുന്നതിനിടയിൽ മണ്ണിന്റെ വേദന അവൻ മറന്നു' സർവ്വംസഹയായ പ്രകൃതി മനുഷ്യനോട് ക്ഷമിച്ചു കൊണ്ടേയിരുന്നു മനുഷ്യൻ ക്രൂരത പിന്നെയും അവർ ത്തിച്ചപ്പോൾ പ്രകൃതി പ്രളയമായിട്ടും ചുഴലിക്കാറ്റായും സുനാമിയായും ഒക്കെ മനുഷ്യന് സൂചനകൾ നൽകി പക്ഷേ ഇതിലൊന്നും പാഠംപിക്കാത്ത മനുഷ്യൻ വീണ്ടും തെറ്റുകൾആവർത്തിച്ചു കൊണ്ടിരുന്നു 'പെട്ടെന്ന്‌ ഒരു ദിവസം ഭീകരനായ ഒരു രോഗം മനുഷ്യന്റെ ഇടയിൽ പടർന്നു പിടിക്കാൻ തുടങ്ങി ഒരു മഹാമാരിയായി അത് മനുഷ്യനിൽ പെയ്തിറങ്ങി. അവൻ കൊന്നും കൊലവിളിച്ചും ഉണ്ടാക്കിയ പണത്തിന് അവന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല ലോകരാജ്യങ്ങൾ മുഴുവൻ ആരോഗാണുവിനു മുൻപിൽ മുട്ടുമടക്കി 'കൊറോണ എന്ന ആ മഹാമാരിയെ നേരിടാൻ കഴിയാതെ മനുഷ്യർ തളർന്നുകൊണ്ടിരുന്നു'

അങ്ങനെ ഒടുവിൽ ഭൂമിയിൽ മനുഷ്യനെന്ന ജീവിവർഗം ഇല്ലാതാവും വരെ അത് തുടർന്നു ഇന്നു ഭൂമിയിൽ മനുഷ്യൻ മാത്രം ഇല്ലാതായി. മനുഷ്യനില്ലാത്ത പ്രകൃതിയിൽ ആരും ആരോടും മത്സരിക്കാനില്ലാതെ രോഗങ്ങളും സമരങ്ങളും ബഹളങ്ങളും കൊള്ളയും കൊലപാതകങ്ങളും ചതിയുമില്ലാത്ത മനുഷ്യനില്ലാത്ത ഭൂമി

വൈഗ എം
4A പാതിരിയാട് ജെ ബി എസ്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ