പാതിരിയാട് ജെ ബി എസ്/അക്ഷരവൃക്ഷം/പാഠം ഒന്ന് കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
പാഠം ഒന്ന് കൊറോണ

ചൈനയിൽ നിന്നും വെന്നാരുവില്ലൻ
ദൂമിയിലാകെ പടർന്നുകയറി.
വൈറസാം കൊേറാണേ നിന്നെ തിരിച്ചറിയാൻ
 നാം അല്പം വൈകി എന്നത് സത്യം.

ഭയക്കില്ല നാം ചെറുത്തു നിന്നീടും നിൻറെ ചങ്ങല പൊട്ടിച്ചീടും വരെ.
 സോപ്പും മാസ്ക്കും നാം പുതു ശീലങ്ങളാക്കും
ഒഴിവാക്കീടും അനാവശ്യ യാത്രകൾ
നിന്നെ പിടിച്ച് കെട്ടീടും വരെ.

 നീ നിന്നെ തൊട്ടവരെ രോഗികളാക്കി രോഗികൾ ഏകാന്തവാസരായി മാറി .
അയ്യോഈ മാരി എന്ന് പോകുമെന്ന്
ആർക്കുമൊരുനിശ്ചയമില്ല താനും .

ജോലിയില്ല കൂലിയില്ല ആഘോഷമില്ലെവിടെയും കടയിലാണെങ്കിൽ സാധനമൊട്ടില്ലതാനും.
കാമ്പിനും കൂമ്പിനും ചക്കയ്ക്കും ചേമ്പിനും എല്ലാത്തിനും ഇന്ന് ഇതെന്തൊരു രുചി .

കിട്ടിയ ഭക്ഷണം അകത്താക്കീടുന്നു നാവിൻരുചി നോക്കിടാതെ നാം .
നമ്മുടെ കണ്ണുതുറപ്പിച്ചീടുവാൻ പ്രകൃതി നിന്നെസൃഷ്ടിച്ചതാണോ വൈറസേ?
 ഭക്ഷണത്തിൻ വില പഠിപ്പിച്ചു തന്ന കോവിഡേ...
നേരമില്ലാതൊരുഅച്ഛനും അമ്മയ്ക്കും
 നേരമുണ്ടാക്കിത്തന്നൊരു കൊറോണേ ...
മറക്കില്ല നാമൊരിക്കലും നിന്നെയും നീ പഠിപ്പിച്ച പാഠങ്ങളും.

 

പാർഥിവ് സി
4 A പാതിരിയാട് ജെ ബി എസ്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത