പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/കോവിഡ്- 19
കോവിഡ്- 19
ചൈനയിലെ വുഹാനിൽ വന്ന കൊവിഡ് - 19(കൊറോണ) എന്ന മഹാമാരി ലോകം മുഴുവനും തന്റെ കാൽക്കീഴിലാക്കിക്കൊണ്ടിരിക്കുകയാണ്.. ലോക രാജ്യങ്ങൾ വിറങ്ങലിച്ചു നിൽക്കുന്ന കാഴ്ച. മരണ സംഖ്യ കൂടി കൂടി വരുന്നു. എങ്ങനെ നേരിടും എന്നതിനെ കുറിച്ചുളള ചർച്ചകളും മറ്റും നടന്ന് കൊണ്ടിരിക്കുന്ന സമയം.. നമ്മുടെ കൊച്ചു കേരളത്തേയും ഈ മഹാമാരി വിട്ടില്ല. തൃശ്ശൂർ ജില്ലയിലാണ് ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്തത്.. വുഹാനിൽ നിന്ന് വന്ന മെഡിക്കൽ വിദ്യാത്ഥിനിക്ക് .. പനിയുടെ രൂപത്തിലാണ് ഇത് പ്രത്യക്ഷ്യപ്പെടുന്നത്. കൂടാതെ ചുമ, കണ്ണ് ചുവപ്പ്, തൊണ്ടവേദന എന്നിവയും കാണപ്പെടും. പതുക്കെ പതുക്കെ അസുഖത്തിന്റെ ശക്തി കൂടി വന്ന് അത് മനുഷ്യന്റെ പ്രതിരോധ ശേഷി ക്കുറച്ച് കൊണ്ട് വരുന്നു.. കൂടാതെ ശ്വാസംമുട്ടലും ശക്തിയായി ഉണ്ടാകുന്നു. ഇതൊക്കെ മരണത്തിന് കാരണമായി വരുന്നു.. നമ്മുടെ നാട്ടിലേക്ക് വിദേശത്തിൽ നിന്നോ സംസ്ഥാനത്തിന് പുറത്ത് നിന്നോ വന്നവർ 14 ദിവസം നിർബന്ധമായും ഹോം ഐസോലേഷനിൽ കഴിയുക.. വീട്ടുകാരുമായി യാതൊരുവിധ ബന്ധവും പാടില്ല. ഇനി അഥവാ ലക്ഷണങ്ങൾ കാണിച്ചാൽ ഉടനടി ആരോഗ്യ വകുപ്പിനെ അറിയിക്കുക.. അവർ നിങ്ങളെ വീട്ടിൽ നിന്ന് അകറ്റി ഐസോ ലേറ്റ് ചെയ്യും. രോഗിയായവരെ കാണാൻ ആരെയും അനുവധിക്കില്ല. രോഗമുക്തരായാൽ തിരിച്ച് വീട്ടിലേക്ക് പോവാം . നമ്മുക്ക് ചെയ്യാൻ പറ്റുന്ന കാര്യം കുടുംബത്തെയും നാടിനെയും സ്നേഹിക്കുന്നുവെങ്കിൽ ദയവായി വീട്ടിലിരിക്കൂ.. നമ്മുടെ ഗവൺമെന്റും ആരോഗ്യ വകുപ്പും പോലീസും പറയുന്നത് അനുസരിക്കുക. ഈ കരുതൽ നമ്മുക്ക് വേണ്ടി തന്നെയാണ് " Break the Chain"...
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം