പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/കൊറോണ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ മഹാമാരി

വെക്കേഷൻ കാലത്ത് അടിപൊളിയായി കളിക്കണമെന്ന് കരുതിയപ്പോഴാണ് കൊറോണ എന്ന മഹാമാരി നമ്മുടെ രാജ്യത്തെ വിഴുങ്ങിയത്. ആ മഹാമാരി കാരണം വീടിന്റെ അകത്തു തന്നെ കഴിയണം എന്ന് നമ്മുടെ മുഖ്യമന്ത്രി ലോക്ക് ഡൗണിലൂടെ പ്രഖ്യാപിച്ചു, അതിനാൽ പുറത്തിറങ്ങി കളിക്കാൻ പറ്റാതായി. കൊറോണ പ്രതിരോധത്തിനായി നമ്മൾ കുറേ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. വ്യക്തി ശൂചിത്വം പാലിക്കുന്നതിലൂടെ സ്വയം രക്ഷ സാധ്യമാകുന്നു. പൊതുപരിപാടികളിൽ നിന്നും വിട്ടു നിൽക്കുന്നതിലൂടെ നമുക്ക് സമൂഹ്യ വ്യാപനം ഒരു പരിധി വരെ തടയാൻ സാധിക്കുന്നു. നമ്മൾ ഓരോരുത്തരും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുകയും അത്യാവശ്യത്തിന് പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുകയും ചെയ്യണം. എന്നിരുന്നാലും ഈ കൊറോണക്കാലത്ത് അഛനും, അമ്മയും എന്റെ കൂടെ തന്നെ ഉണ്ട് എന്ന ആ ഒരു സന്തോഷം എനിക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല. നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്. ആരോഗ്യ പ്രവർത്തകർക്കും ഒപ്പം നമ്മുടെ പോലീസ് ക്കാർക്കും നമുക്കും കൊറോണ അതിജീവനത്തിനായി പ്രയത്നിക്കാം.

                       Lets Break The chain
ഋഷിൻ
6 പാട്യം വെസ്റ്റ് യു പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം