ലോകമെമ്പാടും ഭീതിപരത്തുന്നു
കൊറോണ വൈറസ്
അല്ലയോ വൈറസ് നീ
ഭൂമി മാതാവിൻ മക്കളിൽ
കയറിക്കൂടാൻ പരിശ്രമിക്കുക
യാണെന്നു നമുക്കറിയാം
അനുദിനം വ്യാപിച്ചുകൊണ്ടിരിക്കുന്ന
ഭീകര വൈറസ്സെ നിന്നെ പിടിച്ചുകെട്ടാൻ
ഉള്ള പുറപ്പാടിലാണ് ഏവരും
അതിർത്തിയിൽ നിന്ന് ശത്രുക്കൾക്കെതിരെ
പൊരുതുന്ന പോരാളികളെ പോലെ
ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ പ്രവർത്തകരും
കൂടെ ഐക്യത്തോടെ ജനങ്ങളും
പോരാടുന്നു ലോകക്ഷേമത്തിനായ്