പഴശ്ശി വെസ്റ്റ് യു പി എസ്‍/അക്ഷരവൃക്ഷം/മാർച്ച് 10
മാർച്ച് 10
അന്ന് 2020 മാർച്ച് 10 ചൊവ്വാഴ്ച്ച ആയിരുന്നു ഞങ്ങളുടെ സ്കൂളിലെ പഠനോത്സവം.ഞങ്ങൾ കുട്ടികൾ പാഠഭാഗവുമായി ബന്ധപ്പെട്ട നല്ലനല്ല പ്രകടനങ്ങൾ കാഴ്ച്ചവച്ചു. അന്ന് ഉച്ചയ്ക്കാണ് ഞങ്ങളെല്ലാവരും അറിയുന്നത് സ്കൂളുകൾക്കിനി അവധിയായിരിക്കുമെന്ന്.എല്ലാവരും ഞെട്ടലോടെയാണ് ആ വാർത്തകേട്ടത്. അങ്ങനെ പതിനൊന്നാം തീയ്യതി മുതൽ ഞങ്ങളുടെ സ്കൂൾ അടച്ചിട്ടു .പിന്നീട് ഒരു ദിവസം എനിക്ക് പനി ആയതിനാൽ ആശുപത്രിയിൽ പോയി.അപ്പോൾ ഞാനും അച്ഛനും മാസ്ക് ഇടാതിരുന്നതിനാൽ ഡോക്ടർ ഇനി പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന് പറഞ്ഞു.കുറച്ചു ദിവസങ്ങൾക്കു ശേഷം രാജ്യം തന്നെ ലോക്ഡൗണിലേക്ക് നീങ്ങി.ജനങ്ങൾക്ക് പുറത്തിറങ്ങാനാവുന്നില്ല.ഞങ്ങൾക്കാണെങ്കിൽ അവധി നന്നായി ആഘോഷിക്കാനും കഴിയുന്നില്ല. ഇതെനിക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്.ഇങ്ങനെയുള്ള അവസ്ഥകൾ ഇനിയൊരിക്കലും വരാതിരിക്കട്ടെ.അതിനുവേണ്ടി നാം ഓരോരുത്തരും ആവശ്യമായ മുൻകരുകലുകൾ എടുക്കേണ്ടതാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം