പളളിപ്രം എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19

പ്രകൃതി അമ്മയാണ്. നമ്മൾ അമ്മയെ ബഹുമാനിക്കണം. അല്ലാതെ ഒരിക്കലും ഒരു മക്കളും അമ്മയെ അറിഞ്ഞുകൊണ്ട് വേദനിപ്പിക്കില്ല. എന്നാൽ നമ്മൾ എല്ലാവരും നമ്മുടെ സ്വാർത്ഥതയ്ക്കനുസരിച്ചു നമ്മുടെ അമ്മയാവുന്ന പ്രകൃതിയെ നാശത്തിലേക്ക് നയിക്കുകയാണ്. ഇത് നമ്മൾ മനുഷ്യരിൽ തന്നെ തിരിച്ചടിയായി. പ്രകൃതി ക്ഷോഭം, പകർച്ച വ്യാധി എന്നീ രീതിയിൽ വരുന്നു. അത്തരത്തിലുള്ള ഒരു പകർച്ച വ്യാധിയാണ് ഇന്ന് നമ്മുടെ ലോകം നേരിടുന്നത്. കൊറോണ എന്ന കോവിഡ് -19.നമ്മൾ ഓരോരുത്തരുടെയും അശ്രെദ്ധ കാരണമാണ് ഈ വയറസ് ഈ നിലയിൽ ആയത്. വ്യക്തി ശുചിത്വത്തിലൂടെ ഒരു പരിധി വരെ നമ്മൾക്ക് ഇത് പ്രതിരോധിക്കാം. സാമൂഹ്യ അകലം പാലിക്കുക, വീട്ടിൽ വന്നാലും കാലും കൈയ്യുമൊക്കെ വൃത്തിയിൽ കഴുകുക. ഇങ്ങനെ ഒക്കെ ചെയ്താൽ ഒരു വിധം നമുക്ക് വയറസിൽ നിന്ന് രക്ഷപെടാം.

           ജീവന് വേണ്ടിയുള്ള ഈ ഓട്ടത്തിൽ മാത്രമല്ല നമ്മുടെ ജീവിത രീതിയിലും ഇതൊക്കെ ഉൾകൊള്ളാൻ  നമ്മൾ ഓരോരുത്തരും തയ്യാറാവാണം എന്നാൽ ഇങ്ങനെയുള്ള പകർച്ച വ്യാധിയിൽ നിന്ന് നമുക്ക് ഒരു പരിധി വരെ രക്ഷപെടാം
സൃത. പി
3 എ പളളിപ്രം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം