പലേരി വെസ്റ്റ് എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

പലേരി പ്രദേശത്തിന്റെ വിദ്യഭ്യാസ പുരോഗതിക്ക് തുടക്കം കുറിച്ച് 1919 കാലഘട്ടത്തിൽ പ്രവർത്തനം ആരംഭിച്ച ഈ പള്ളിക്കൂടത്തിന് 1939 ലാണ് ഔദ്യോഗിക പദവി ലഭിച്ചത്. മാഞ്ഞുപോകുന്ന കഴിഞ്ഞ കാലഘട്ടത്തിന്റെ ഓർമ്മകളിൽ ഇന്നും പലേരി വെസ്റ്റ്.എൽ .പി .സ്കൂൾ തലയെടുപ്പോടെ നിൽക്കുന്നു. സ്കൂൾ പറമ്പ് എന്ന സ്ഥലത്ത് തുടങ്ങിയ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ വളർച്ചയ്ക്ക് തുടക്കമിട്ടത് മനേജരായും ദീർഘകാലം ആചാര്യനായും സേവനമനുഷ്ടിച്ച് കാലയവനിക്കുള്ളിൽ മാഞ്ഞ ശ്രീ കോളത്ത് കൃഷ്ണൻ മാസ്റ്ററാണ്.

നാലാം ക്ലാസ് വരെ മാത്രം പഠനസൗകര്യമുണ്ടായിരുന്ന ഈവിദ്യാലയത്തിന് 1941 ൽ അധികൃതരിൽ നിന്നും അഞ്ചാംക്ലാസ്സിന് അനുമതിലഭിച്ചു. 2019 ഒരു ശതാബ്ദം പിന്നിട്ട ഈ വിദ്യാലയം ഇന്നും നാടിന്റെ അക്ഷരദീപമായി ജ്വലിച്ച് നിൽക്കുന്നു....

പ്രഗത്ഭരായ അധ്യാപകർ സേവനം മനുഷ്ടിച്ച ഈ സ്കൂളിന് ലഭിച്ച ആദ്യ പ്രധാനാധ്യാപകൻ ദിവംഗതനായ ശ്രീ കോളത്ത് കൃഷ്ണൻ മാസ്റ്ററാണ്. തുടർന്ന് മനേജരായി വന്ന ഇദ്ദേഹത്തിന്റെ മകൻ ശ്രീ കോളത്ത് ബാലകൃഷ്ണൻ മാസ്റ്റർ നിരവധി വികസന പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തുകയുണ്ടായി. ബാലകൃഷ്ണൻ മാസ്റ്ററുടെ കാലശേഷം ഇപ്പോൾ അദ്ദേഹത്തിന്റെ മകനായ പി വിനോദ്കുമാർ സ്കൂൾ മാനേജർ എന്ന നിലയിൽ സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ പുരോഗമനത്തിനായി പരിശ്രമിച്ചു വരുന്നു...

ശ്രീ.കോളത്ത് കൃഷ്ണൻ മാസ്റ്റർ, ശ്രീ.കെ. കോരൻ മാസ്റ്റർ, ശ്രീമതി.സീമന്ദിനി ടീച്ചർ , ശ്രീ.എം. കുമാരൻ മാസ്റ്റർ , ശ്രീ.ടി. നരായണൻ മാസ്റ്റർ . ശ്രീ.പി. നാരായണൻ മാസ്റ്റർ . ശ്രീ.കെ. കുമാരൻ മാസ്റ്റർ . ശ്രീ .കെ. ശങ്കരൻ മാസ്റ്റർ . ശ്രീമതി എം പി. വാസന്തി ടീച്ചർ. ശ്രീമതി .എൻ.പി. വസന്ത ടീച്ചർ. ശ്രീ.ഇ. പി. ലക്ഷമണൻ മാസ്റ്റർ .ശ്രീമതി.സി. എം. ഗീതബായ് തുടങ്ങിയവർ ഈ വിദ്യാലയത്തിൽ നിന്നും വിരമിച്ച പ്രഗത്ഭരായ അധ്യാപകരാണ്.

പി. ജീജ ടീച്ചർ പ്രധാന അധ്യാപികയായും. പി. പ്രീത , കെ.പി. ഷജിൻ , എൻ. ജീവേഷ് , പ്രജീഷ .എം. ടി. എന്നിവർ സഹഅധ്യാപകരായും ഇപ്പോൾ വിദ്യാലയത്തിൽ പ്രവർത്തിച്ച് വരുന്നു...