എസ് എസ് എൽ സി  മാർച്ച് 2025പരീക്ഷയിൽ നൂറ് മേറി ജയം

2025 മാർച്ച് എസ് എസ് എൽ സി പരീക്ഷ എഴുതിയ155 വിദ്യാർഥികളിൽ 38 പേർക്ക് ഫുൾ എ പ്ലസും

11 പേർക്ക് ഒൻപത് എ പ്ലസും ലഭിച്ചു

പ്രവേശനോത്സവം

ജൂൺ 2 ന് പുതുതായി എട്ടാം തരത്തിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളെ വരവേൽക്കാനായി എൻ സി സി , ലിറ്റിൽകൈറ്റ്സ് , സ്കൗട്ട് , ജെ ആർ സി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്രവേശനോത്സവം നടത്തി. ആന്തൂർ നഗരസഭ വികസന കാര്യ സ്റ്റാൻസിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ പ്രേമരാജൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ജി ശ്രീ ജിതേഷ് കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പുതുതായി ചേർന്നവരിൽ യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ച കുട്ടികളെ അനുമോദിച്ചു. ഹെഡ്മാസ്റ്റർ പി പത്മനാഭൻ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ അബ്ദുൾ മജീദ് മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും ഉച്ച ഭക്ഷണം , പായസം എന്നിവ നല്ലി