പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം


എൻ.സി.സി.
   
   1991 ജൂലായ് മാസത്തിൽ 100 ആൺകുട്ടികൾ അടങ്ങുന്ന യൂണിറ്റ് ആരംഭിച്ചു. '28 KBN NCC.OTTAPPALAM'ത്തിനു കീഴിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.2005ൽ ഈയൂണിറ്റിനെ വിഭജിച്ച് പെൺകുട്ടികളുടെ വിഭാഗം രൂപീകരീച്ചു. കേന്ദ്രസർക്കാരിന്റെ  നിർദ്ദേശപ്രകാരം  ഈ വിദ്യാലയത്തിലെ ശ്രീ.കെ.ഒ.വിൻസെന്റ് മാസ്റ്ററെ കമ്മീഷന്റ് ഓഫീസറായി നിയമിച്ചു.അതിനുവേണ്ട എല്ലാ യോഗ്യതകളും അദ്ദേഹം നേടിയെടുത്തു.( Commission officer test, Part I, Part II, Part III)'28 KBN NCC. OTTAPPALAM'ബറ്റാലിയനു കീഴിലുള്ള ഏറ്റവും നല്ല യൂണിറ്റായി 2009 *  വർഷത്തിൽ ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തു.2014 മുതൽ യ‌ൂണിറ്റിന്റെ ചുമതല വഹിക്കുന്നത് ശ്രീ. പി. രവീന്ദ്രനാഥ് മാസ്റ്ററാണ്.
പരുതൂർ സ്കൂളിൽ NCC ദിനാചരണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവത്കരണവും ക്ലാസും നടത്തി. NCC കേഡറ്റുകൾ ക്ലാസ് ക്യാമ്പയിൻ നടത്തി.സ്കൂൾ പരിസര പ്രദേശങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ അഭ്യർത്ഥിച്ചു കൊണ്ട് നോട്ടീസ് നൽകി പ്രചരണം നടത്തി.തുടർന്ന് എക്സൈസ് സിവിൽ ഓഫീസർമാരായ A.സജീവ്, S.J അനു, സ്റ്റാൻലി സ്റ്റീഫൻ എന്നിവർ ബോധവത്കരണ ക്ലാസ് എടുത്തു. NCC കേഡറ്റുകൾ ലഹരിവിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ച് സ്കൂളിൽ പ്രദർശിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് PD അരുണ ടീച്ചർ, NCC ഓഫീസർ രവീന്ദ്രനാഥൻ പി, ഹവിൽദാർ ശ്യാം സിങ്ങ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകി.


ലോക പരിസ്ഥിതിദിനം, യോഗദിനം

പരിസ്ഥിതി ദിന ത്തിൽ സ്കൂൾ NCC യൂണിറ്റ് സ്കൂളിലും പരിസരങ്ങളിൽ വൃക്ഷത്തൈകൾ നട്ടു. അധ്യാപകൻ ശ്രീ.രവീന്ദ്രനാഥ് പ്രവർത്തനങ്ങൾക്ക്നേ തൃത്വം നൽകി. യോഗദിനത്തിൽ ഒറ്റപ്പാലം NCC യുടെ നേതൃത്വത്തിൽ നടന്ന യോഗ ശില്പശാലയിൽ സ്കൂളിലെ NCC കാഡറ്റുകൾ പങ്കെടുത്തു.



പരിസ്ഥിതി ദിനം
യോഗ ദിനം





2018ഒക്ടോബർ 2 ഗാന്ധിജയന്തി


  സ്വച്ഛ് ഭാരത് മിഷന്റെ നാലാം വാർഷികാ ഘോഷങ്ങളുടെ ഭാഗമായി സെപ്തംബർ 15 മുതൽ ഒക്ടോബർ 2 ,2018 വരെ നീളുന്ന Swachhata Hi Seva എന്ന ജനകീയ പദ്ധതിയുടെ ഭാഗമാകാൻ സൂളുകൾക്ക് ലഭിച്ച നിർദ്ദേശ പ്രകാരം പരുതൂർ സ്കൂളിലെ ഹൈസ്കൂളിലേയും ഹയർ സെക്കന്ററിയിലെയും വിവിധ സേനകൾ സ്കൂൾ പരിസരം, പഞ്ചായത്തിലെ ഹെൽത്ത് സെന്റർ തുടങ്ങിയ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.