പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം


ആർട്ട്സ് ക്ലബ് (ചിത്രകല ക്ലബ്)


    വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു.സ്ഥാപനത്തിലെ ചിത്രകലാധ്യാപകൻ വി.ആർ.കൃഷ്ണൻ മാസ്റ്റർ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ചിത്രരചനയിൽ താൽപര്യവും കഴിവുമുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകുന്നു. ചിത്രങ്ങൾ, കഥ, കവിത തുടങ്ങിയവ പ്രദർശിപ്പിക്കുന്നു.

പ്രവർത്തനങ്ങൾ 2019


  പരുതൂർ ഹയർസെക്കൻഡറി സ്കൂളിൽ ചിത്രകലാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു.എട്ട് ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്കാണ് ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചത്. പെൻസിൽ ഡ്രോയിംഗ്, ജലച്ചായം, എണ്ണച്ചായം, ചാർക്കോൾ തുടങ്ങിയ വിവിധ മാധ്യമങ്ങളിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ചിത്രരചന ചെയ്യാൻ കുട്ടികൾ പരിശീലനം നേടി. ചിത്രകലാ അധ്യാപകൻ വി.ആർ. കൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ ആർട്ടിസ്റ്റ് പി. എസ്. ഗോപി മാസ്റ്റർ മാസ്റ്റർ ചിത്രരചന ക്യാമ്പിൽ കുട്ടികൾക്ക് ക്ലാസ് എടുത്തു. ഏകദേശം എഴുപതോളം കുട്ടികൾ ചിത്രരചനാ ക്യാമ്പ് പങ്കെടുക്കുകയും അവരുടെ ആശയപരമായ ഉള്ള രചനാരീതികൾ മറ്റു കുട്ടികളുമായി പങ്കുവയ്ക്കുന്നതിനും ഈ ക്യാമ്പ് കുട്ടികൾക്ക് വളരെ സഹായകമായി മുൻവർഷങ്ങളിലും പരുതൂർ ഹയർസെക്കന്ററി സ്കൂളിൽ മുൻവർഷങ്ങളിലും ലളിതകലാ അക്കാഡമിയുടെ നേതൃത്വത്തിലും ഇത്തരം ചിത്രരചന ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. പാഠ്യ വിഷയങ്ങൾക്ക് ഉപരി പാഠ്യേതര വിഷയങ്ങളിലും കുട്ടികളുടെ സർഗ്ഗാത്മകതയും രചനാ പാടവവും വെളിവാക്കുന്നത് ഇത്തരം പ്രവർത്തനങ്ങൾ ചിത്രകലാ ക്യാമ്പുകൾ, പ്രവർത്തിപരിചയ ക്യാമ്പുകൾ തുടങ്ങിയവ സഹായകമായിട്ടുണ്ട്. വിവിധ മത്സരങ്ങളിലും ചിത്രകലാ ക്ലബ്ബിലെ കുട്ടികൾകൾ പെൻസിൽ ഡ്രോയിങ് ജലച്ചായം  എണ്ണച്ചായ കാർട്ടൂൺ തുടങ്ങിയ വിവിധ മത്സരങ്ങളിൽ കുട്ടികൾ സമ്മാനാർഹരായിട്ടുണ്ട്. വിവിധ മാധ്യമങ്ങൾ ഉപയോഗിച്ച് നടത്തുന്ന ചിത്രരചനാ രീതികളെ കുറിച്ച് കുട്ടികൾക്ക് പരസ്പരം ഇത്തരം ആശയങ്ങൾ പങ്കുവയ്ക്കാനും രചനാരീതികൾ പങ്കുവയ്ക്കുന്നതിനും ഇത്തരം ക്യാമ്പുകൾ കുട്ടികൾക്ക് സഹായകമായിട്ടുണ്ട്.


പ്രവർത്തനങ്ങൾ 2018

  • ചിത്രപ്രദർശനം
  • ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം നടത്തി.
  ചിത്രകലയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചും അവയുടെ രചനാ രീതികളെക്കുറിച്ചും പരിചയപ്പെടുത്തി. കുട്ടികൾക്ക് പെൻസിൽ ഡ്രോയിംഗ്, ജലച്ചായം, കാർട്ടൂൺ , എണ്ണച്ചായം തുടങ്ങിയ മത്സരങ്ങൾ നടത്തി.വിദ്യാരംഗം സാഹിത്യോത്സവത്തിൽ ജലച്ചായ മത്സരത്തിലും ആരോഗ്യ വകുപ്പിന്റെ മീസൽസ് റു ബെല്ലാ വാക്സിനേഷനോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ രചനാ മത്സരത്തിലും രണ്ടാം സ്ഥാനം നമ്മുടെ സ്ക്കൂളിന് ലഭിച്ചു.സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വ്യത്യസ്ത ഛായാചിത്രങ്ങൾ പ്രദർശിപ്പിച്ച് അസംബ്ലിയിൽ അണിനിരന്നു.ഏകദേശം 45ഓളം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.കേരള ലളിതകലാ അക്കാദമിയുടെ ചിത്രകളരി എന്ന പ്രോഗ്രാം സ്ക്കൂളിൽ ഒക്ടോബർ 13, 14, 15 തീയ്യതികളിൽ നടന്നു. 
  തിരഞ്ഞെടുത്ത 40 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. വ്യത്യസ്ത തരത്തിൽ വ്യത്യസ്ത മാധ്യമങ്ങളിൽ കുട്ടികൾ ഏകദേശം 300 ഓളം ചിത്രങ്ങൾ രചിക്കുകയുംചെയ്തു.ലളിതകലാ അക്കാദമിയുടെ എക്സിക്യുട്ടീവ് അംഗങ്ങൾ മറ്റു ചിത്രകാരന്മാർ പങ്കെടുക്കുകയും കുട്ടികളുടെ കഴിവുകളെ പ്രശംസിക്കുകയും ചെയ്തു.എല്ലാ കുട്ടികളുടെയും സൃഷ്ടികൾ കോർത്തിണക്കി വിപുലമായ ഒരുചിത്ര പ്രദർശനം സംഘടിപ്പി ക്കുകയും ചെയ്തു.മറ്റു കുട്ടികൾക്ക് ചിത്ര കലയിൽ പ്രചോദനം സൃഷ്ടിക്കാൻ പ്രദർശനം സഹായിച്ചു.

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ


[https: https://m.facebook.com/story.php?story_fbid=2150260461679127&id=100000855812597 ഡിജിറ്റൽ മാഗസിൻ]