കോവിഡ് എത്തി കൊലവിളിയോടെ
ലോകമെല്ലാം ഞെട്ടിവിറച്ചു
അകമതിൽ നിന്നും പുറത്തേക്കാരും
പോകരുതെന്ന് കൽപന നൽകി
സർക്കാർ ചെയ്തതു നല്ല കാര്യം
ചിലരിതു പാലിക്കാതെ നടപ്പൂ.....
അധികാരികളതു ചോദ്യം ചെയ്താൽ
അവരുടെമേൽ കയ്യേറ്റങ്ങൾ
ലോകം മുഴുവൻ ഒത്തൊരുമ്മിച്ചത്
നമ്മുടെയെല്ലാം ഭഗ്യംതന്നെ......
ജോലികൾ ചെയ്യാൻ പോയാതായാൽ
കഷ്ടതയേറെ നമ്മളിലുണ്ട്....
ആ കഷ്ടതയെ ഇന്നു സഹിച്ചാൽ
നല്ലൊരു ഭാവി നമുക്കുണ്ടാകും...
അതിനൊരു പരിഹാരങ്ങളുമായി
സർക്കാർ നമ്മുടെ മുന്നിലതുണ്ട്......
നന്മയ്ക്കായി പറയുമതെല്ലാം
നമ്മൾ പാലിച്ചീടണമെന്നും.....
ഇനിയും രോഗം പടരരുതെന്നും
ദൈവത്തോട് പ്രാർത്ഥിച്ചീടാം.....
വീട്ടിൽ ഇരുന്നെല്ലാരു
ലോകർക്കായി പ്രാർത്ഥിക്കേണം........