പരിയാരം യു പി എസ്‍/അക്ഷരവൃക്ഷം/കൊറോണ കഥ
കൊറോണ കഥ
25 വയസ്സായ കരോളിൻ ഒരു സോഫ്റ്റ്‍വെയർ കമ്പനിയിലെ എംപ്ലോയി ആണ് . അവളുടെ അച്ഛനും മുത്തച്ഛനും ചൈനയിൽ ചെറുകിട വ്യവസായം ചെയ്തുവരികയായിരുന്നു.അവളുടെമുത്തശ്ശൻ ഒരു മാംസാഹാര പ്രിയനായിരുന്നു .വവ്വാലിന്റെ മാംസമായിരുന്നു അദ്ദേഹത്തിന് ഏറെ ഇഷ്ടം .എല്ലാ തരം മാസങ്ങളും വിൽക്കപ്പെട്ടിരുന്ന ചൈനയിലെ ഒരു പട്ടണമായിരുന്നു വുഹാൻ.ഇത് അവിടുത്തെ ഗവൺമെൻറിൻറെ സമ്മതത്തോടെ നടത്തുന്ന കടയാണ് .ഇവിടെ നിന്നാണ് കരോളിന്റെ മുത്തച്ഛൻ വവ്വാലിന്റെ മാംസം വാങ്ങിയിരുന്നത്.ഈ സമയത്താണ് കൊറോണ എന്ന വൈറസ് ചൈനയിൽ പടരാൻ തുടങ്ങിയത്.കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മുത്തച്ഛന് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി. ആശുപത്രിയിൽ പോയപ്പോഴാണ് മനസ്സിലായത് മുത്തച്ഛന് കൊറോണയാണെന്ന് .ഉടനെ തന്നെ ഡോക്ടർ അദ്ദേഹത്തെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.ഏഴുദിവസത്തിനകം അച്ഛനും രോഗ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി.എന്നാൽ ചികിത്സ കഴിയുന്നതിനുമുമ്പ് മുത്തച്ഛൻ മരണപ്പെട്ടു.അച്ഛൻ ആരോഗ്യവാനായി തിരികെ വന്നു .ആളുകൾ കൂടുന്ന സ്ഥലത്ത് പോകരുതെന്നും , അകലം പാലിച്ച് നിന്നെ സംസാരിക്കാവൂ എന്നും,തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കണമെന്നും, അത്യാവശ്യങ്ങൾക്ക് പുറത്തുപോകുമ്പോൾ മാസ്ക് ധരിച്ചു പോകണമെന്നും , ഡോക്ടർ അദ്ദേഹത്തോടു നിർദ്ദേശിച്ചു .മുത്തച്ഛനെ വാർദ്ധക്യം മൂലമാണ് അദ്ദേഹം മരണപ്പെട്ടത് എന്നും അദ്ദേഹത്തിന് രോഗപ്രതിരോധശേഷി കുറവായിരുന്നുവെന്നും ഡോക്ടർ വിശദീകരിച്ചു." വയസ്സായവരെ കൂടുതൽ സൂക്ഷിക്കുക, അവരേ പരിചരിക്കുക".
സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ