ലോകം മുഴുവൻ ഭയന്നീടും
രാജ്യമെങ്ങും വിറച്ചീടും
വീട്ടിനുള്ളിൽ തളച്ചീടും
ഒന്നു പുറത്തിറങ്ങാൻ കൊതിച്ചീടും
കൊറോണയെന്ന മഹാമാരി
ലോകം മുഴുവൻ വിഴുങ്ങുമ്പോൾ
അതിജീവിക്കാം ഒറ്റക്കെട്ടായി
മനസ്സ് കൊണ്ട് പ്രതികരിക്കാം
വ്യക്തിശുചിത്വം പാലിക്കൂ
സമ്പർക്കങ്ങൾ ഒഴിവാക്കൂ
കൈയെത്തും അകലത്ത്
മരണമുണ്ട് കൺമുന്നിൽ
ജീവൻ മരണ പോരാട്ടത്തിൽ
ജാഗ്രതയോടെ മുന്നേറൂ
തളച്ചീടൂ കൊറോണയെ
സംരക്ഷിക്കാം ഭുവനത്തെ