2022 നവംബർ ഒന്നിന് ഇടപ്പള്ളി പയസ് ഗേൾസ് ഹൈസ്ക്കൂളിൽ മലയാള ഭാഷാ ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സമുചിതമായി നടത്തി. അന്നേ ദിവസം നടത്തിയ പൊതുയോഗത്തിൽ പ്രശസ്ത ബാലസാഹിത്യകാരൻ യദുമേക്കാട്ട് സന്നിഹിതനായിരുന്നു. മാതർഭാഷയുടെ പ്രാധാന്യം , ചരിത്രം എന്നിങ്ങനെ ഉച്ഛാരണ ശുദ്ധിയോടെ ഭാഷാ പ്രയോഗിക്കാം എന്നിവയെക്കുറിച്ച് കുട്ടികൾക്ക് എളുപ്പം ഉൾക്കൊള്ളുവാൻ കഴിയുന്ന വിധത്തിൽ ലളിത സുന്ദരമായി ക്ലാസ് എടുത്തു. തുടർന്ന് കുട്ടികളെല്ലാവരും മാതൃഭാഷാദിന പ്രതിജ്ഞ എടുത്തു. കുമാരി അവന്തിക സുരേഷിന്റെ കവിതാലാപനം മാതൃഭാഷയുടെ പ്രാധാന്യം കുട്ടികളുടെ കാഴ്ചപ്പാടിൽ എന്ന വിഷയത്തിൽ കുമാരി ഏയ്ഞ്ചൽ ആന്റണി നടത്തിയ പ്രസംഗം , കുമാരി ശ്രീലക്ഷ്മി കെ എസിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച നാടൻപ്പാട്ട് , നൂറോളം കുച്ചികളെ സംഘടിപ്പിച്ചു നചത്തിയ മെഗാതിരുവാതിര എന്നിവയെല്ലാം മാതൃഭാഷയുടെ ഈണവും താളവുമെല്ലാം വീണ്ടും മനസ്സിൽ ഉണർത്താനും ഊട്ടി ഉറപ്പിക്കാനും സഹായിച്ചു.