പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പി റ്റി എ പൊതുയോഗം

Schoolwiki സംരംഭത്തിൽ നിന്ന്

ജൂലൈ 26ാം തീയതി 2023-24 വർഷത്തെ പി റ്റി എ പൊതുയോഗം നടത്തി. രാവിലെ പത്ത് മണിക്ക് ക്ലാസ്സ് പി റ്റി എ കൂടി. അതിനുശേഷം പതിനൊന്നു മണിയൊടു കൂടി പി റ്റി എ പൊതുയോഗം ആരംഭിച്ചു. മാനേജർ വെരി റവ. ഫാ. ആന്റണി മഠത്തുംപടി അത്യക്ഷത വഹിച്ചു. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷക്ക് ഫുൾ എ+ നേടിയ കുട്ടികൾക്ക് സ്ക്കൂൾ മാനേജ്‍മെന്റും പിറ്റിഎ യും ഉപഹാരങ്ങൾ നൽകി. കുട്ടികളുടെ പ്രതിനിധിയായി ശ്രീലക്ഷ്‍മി മറുപടി പ്രസംഗം നടത്തി. പിറ്റിഎ പ്രസിഡന്റ് ആശംസ അർപ്പിച്ചു. പുതിയ പിറ്റിഎ പ്രസിഡന്റായി ബിജു പി ആർ വൈസ് പ്രസിഡന്റായി ഷക്കീല. മദർ പിറ്റിഎ സിനീഷ അനു തുടങ്ങിയവരെ തിരഞ്ഞടുത്തു.