പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ജൂനിയർ റെഡ് ക്രോസ്
ശ്രീമതി ആൻ രശ്മി ജി മലമേൽ, ശ്രീമതി ടീന ഡൊമിനിക്ക് എന്നീ അദ്ധ്യാപകരുടെ കീഴിൽ ജൂനിയർ റെഡ് ക്രോസിന്റെ ഒരു ടീം ഞങ്ങളുടെ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. സ്ക്കൂളിന്റെ പ്രവർത്തനത്തിൽ റെഡ്ക്രോസ് ടീം അവരുടേതായ പ്രവർത്തനങ്ങൾ എല്ലാ മേഖലകളിലും നൽകാറുണ്ട്. 2021-22 വർഷം എ ലെവൽ പരീക്ഷ എഴുതുവാനായി 8-ാം ക്ലാസിൽ നിന്നും 30 കുട്ടികളാണുള്ളത്. ബി ലെവൽ പരീക്ഷ എഴുതുവാനായി 9-ാം ക്ലാസിൽ നിന്നും 29 കുട്ടികളാണുള്ളത്. സി ലെവൽ പരീക്ഷ എഴുതുവാനായി 10-ാം ക്ലാസിൽ നിന്നും 20 കുട്ടികളാണുള്ളത്. ആകെ 79 കുട്ടികളും 2 ജെ ആർ സി ടീച്ചേഴ്സും ആണ് ഞങ്ങളുടെ ജൂനിയർ റെഡ് ക്രോസിന്റെ അംഗങ്ങൾ.