പന്നിയൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അകന്നു നിൽക്കാം ചേർത്തു പിടിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
അകന്നു നിൽക്കാം ചേർത്തു പിടിക്കാം
       നാൾ ഇതുവരെ കാണാത്ത വലിയൊരു പ്രതിസന്ധിയിലാണ് ലോകം. എങ്ങും ഭീകരമായ  വാർത്തകൾ മാത്രം. സഞ്ചാര മാർഗങ്ങൾ തുറക്കുന്നതോടെ  ജനങ്ങൾ തിക്കും തിരക്കും കൂട്ടിയാൽ അതു വലിയൊരു പ്രയാസമാകും. ജോലിയും കൂലിയും ഭക്ഷണവും ഇല്ലാത്ത നിരവധിപേർ തിങ്ങിക്കൂടി വിഷമിച്ചു കഴിയുകയാണ്. ഇത്തരക്കാരെ നാം ശ്രദ്ധിച്ചില്ലെങ്കിൽ അവരുടെ കാര്യം ഏറെ പരിതാപകരം ആയിരിക്കും. സർക്കാറും ജനങ്ങളും വളരെ ശ്രദ്ധയോടെ ജോലിയും കൂലിയും ഇല്ലാത്ത ജനങ്ങളുടെ കാര്യം ശ്രദ്ധിക്കണം. പട്ടിണികിടന്നും രോഗം കൊണ്ടും കഷ്ടപ്പെടുന്നവരെ സഹായിക്കാൻ നാം മുന്നിട്ടിറങ്ങണം. സർക്കാരിൻറെ എല്ലാ നിയമങ്ങളും നിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് നാം മുന്നോട്ട് പോകണം.
അൻഫാസ് കെ
4 ജി. എൽ. പി. സ്കൂൾ പന്നിയൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം