ഉള്ളടക്കത്തിലേക്ക് പോവുക

പത്തടി പി.പി.റ്റി.എം. എൽ.പി.എസ്./എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പി.പി.റ്റി.എം പത്തടി

കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിൽ ഏരൂർ പഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് പത്തടി പി .പി .ടി .എം .എൽ .പി എസ് . കൊല്ലം വിദ്യാഭ്യാസ ജില്ലയുടെയും അഞ്ചൽ ഉപജില്ലയുടെയും കീഴിലായി ആണ് ഈ എയ്ഡഡ് വിദ്യാലയം പ്രവൃത്തിച്ച് വരുന്നത്.

ചരിത്രം;

1976 ൽ കൊല്ലം ജില്ലയിൽ അഞ്ചലിനടുത് പത്തടി പ്രദേശത്തു സ്ഥാപിതമായ സ്കൂളാണ് പത്തടി പി പി ടി എം ൽ പി സ്കൂൾ .ചെറിയ കുട്ടികൾക്ക് പഠിക്കാൻ ഉതകുന്ന വിദ്യാലയത്തിന്റെ അപര്യാപ്തത മനസിലാക്കിയ ഒരു കൂട്ടം അഭ്യൂയതയകാംഷികളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് .

ഭൗതികസൗകര്യങ്ങൾ:

ക്ലാസ്സ്മുറികൾ,ലൈബ്രെറി,അടുക്കള,ശൗചാലയങ്ങൾ,കളിസ്ഥലം,തുടങ്ങി സ്കൂളിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ഈ സ്കൂളിൽ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

1 സയൻ‌സ് ക്ലബ്ബ്
2 ഐ.ടി. ക്ലബ്ബ്
3 ബാലശാസ്ത്ര കോൺഗ്രസ്സ്.
4 വിദ്യാരംഗം കലാ സാഹിത്യ വേദി.
5 ഗണിത ക്ലബ്
6 സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
7 പരിസ്ഥിതി ക്ലബ്ബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഖിലം ബി ഫൈസൽ(എഴുത്തുകാരി)

ബുഷ്റ (ഡോക്ടർ)

ലിനി (ഡോക്ടർ)

ഹരിത വിദ്യാലയം

ഒരു പരിസ്ഥിതി സൗഹൃദാന്തരീക്കമാണ് ഇവിടെ നിലനിൽക്കുന്നത് . മാലിന്യങ്ങൾ വലിച്ചെറിയാതെ യഥാവിധം സംസ്ക്കരിക്കുന്നു ,അതിനോടൊപ്പം പ്ലാസ്റ്റിക്ക് വിമുക് വിദ്യാലത്തിലേക്ക് എത്തിച്ചേരാൻ ഇതിനോടകം സാധിച്ചു.

അക്ഷരി

2024 - 25 അധ്യായന വർഷത്തിൽ എല്ലാക്കുട്ടികളും മലയാളം എഴുതാനും വായിക്കാനും പ്രാതരാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പ്രവർത്തനമാണ് 'അക്ഷരി '

ഹലോ ഇംഗ്ലീഷ്

കുട്ടികൾ ഇംഗ്ലിഷ് വായിക്കാനും എഴുതാനും പഠിക്കുന്നതിനോടൊപ്പം സംസാരിക്കാൻ കൂടി പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് വന്ന പ്രവർത്തനമാണിത് ,ഇതിൻ്റെ ഭാഗമായി കുട്ടികൾക്കും ,രക്ഷകർത്താക്കൾക്കും Online ആയും ,അല്ലാതെയും ക്ലാസുകൾ എടുത്ത് വരുന്നു

സ്കൂൾ പച്ചക്കറിത്തോട്ടം

വിഷരഹിത പച്ചക്കറി കുട്ടികൾക്ക് നൽക്കുന്നതിനോടൊപ്പം ,പരിസ്ഥിതി സൗഹൃദപരമായ ഒരു പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കുന്നു. കണ്ടും ,കേട്ടും ,തൊട്ടും ,അനുഭവിച്ചുമുള്ള ഒരു പഠന രീതി മുന്നാട്ട് കൊട്ട് വരാൻ കഴിഞ്ഞു

ചിത്രശാല