പട്ടുവം യു പി സ്കൂൾ/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്
കുട്ടികളിൽ സാമൂഹിക അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു.. ദേശീയ പ്രാധാന്യമുള്ള ദിനങ്ങളും സംഭവങ്ങളും വളരെയധികം പ്രാധാന്യത്തോടെ കൂടി ആഘോഷിക്കുന്നു.. നാടിൻറെ പൈതൃകം വിളിച്ചോതുന്ന വിവിധതരം കലാപരിപാടികൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കാറുണ്ട്. ക്വിസ്മത്സരം, ഉപന്യാസ മത്സരങ്ങൾ, പ്രസംഗം.. തുടങ്ങി വിവിധങ്ങളായ മത്സരങ്ങളും സംഘടിപ്പിക്കുന്നു.. കൂടാതെ കുട്ടികളിൽ ജനാധിപത്യ ബോധം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് അതീവ പ്രാധാന്യത്തോടെ നടത്തുന്നു. പൊതുതെരഞ്ഞെടുപ്പ് നടത്തുന്ന മാതൃകയിൽ തന്നെ ദൃശ്യ ശ്രവ്യ മാധ്യമങ്ങളുടെ സഹായത്തോടെ തിരഞ്ഞെടുപ്പു നടത്തുന്നു.