പട്ടുവം എച്ച് ഡബ്ല്യൂ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ശീലങ്ങൾ

ഒരിടത്ത് ഒരു രാജാവും അദ്ദേഹത്തിന്റെ പ്രജകളും താമസിച്ചിരുന്നു. മഹാവീരനെന്നായിരുന്നു രാജാവിന്റെ പേര്. മഹാമടിയനായിരുന്നു അദ്ദേഹം. രാജ്യകാര്യത്തിലും സ്വന്തം കാര്യത്തിലുമെല്ലാം അലസത ആയിരുന്നു. കാലത്തെ എഴുന്നേറ്റ് പല്ല് തേക്കുകയോ കുളിക്കുകയോ ഒന്നും ചെയ്തിരുന്നില്ല.ഏതുനേരവും തിറ്റയും ഉറക്കവും മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജോലി. പ്രജകളെ സംരക്ഷിക്കുന്ന കാര്യത്തിലും ശ്രദ്ധ ഉണ്ടായിരുന്നില്ല. അതുപോലെ തന്നെ അദ്ദേഹത്തിന്റെ പ്രജകളും അലസമായി ജീവിച്ചു.

എന്നാൽ തൊട്ടടുത്തുള്ള രാജ്യത്തെ രാജാവ് നേരെ തിരിച്ചായിരുന്നു. രാവിലെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ നടത്തുകയും അദ്ദേഹത്തിന്റെ പൂന്തോട്ടത്തിലും കൃഷിയിടത്തിലും നേരിട്ട് ചെന്ന് നിരീക്ഷിക്കുകയും ചെയ്യുമായിരുന്നു. പ്രജകളുടെ കാര്യത്തിൽ നല്ല ശ്രദ്ധ പുലർത്തുകയും ചെയ്തിരുന്നു. കൊട്ടാരവും മറ്റും വൃത്തിയായി സൂക്ഷിക്കാനുള്ള എല്ലാ നിർദ്ദേശങ്ങളും അദ്ദേഹം നൽകി.അവിടെയുള്ള പ്രജകളും അതനുസരിച്ച് ജീവിച്ചിരുന്നു.

അങ്ങനെ ഇരിക്കുമ്പോൾ എല്ലായിടത്തും അതിഭയങ്കരമായ രോഗം പിടിപ്പെട്ടു. വൃത്തിയും ശുദ്ധിയുമില്ലാത്ത രാജാവിനും പ്രജകൾക്കും പെട്ടെന്ന് തന്നെ രോഗം പിടിപെട്ടു. പ്രജകൾ ഒാരോരുത്തരായി മരണത്തിനു കീഴടങ്ങേണ്ടതായി വന്നു. അതിനു പരിഹാരം തേടി മഹാവീരരാജാവ് തൊട്ടടുത്തുള്ള രാജാവിന്റെ അടുത്തെത്തി.

നല്ല ശിലങ്ങളാണ് എന്റെ രാജ്യത്തിന്റെ പുരോഗതിയെന്ന് രാജാവ് പറഞ്ഞു. അങ്ങനെ മഹാവീരരാജാവും അദ്ദേഹത്തിന്റെ പ്രജകളും നല്ല ശീലങ്ങളിലേക്ക് തിരിഞ്ഞു. അങ്ങനെ രാജാവിന്റെയും പ്രജകളുടേയും അസുഖം മാറി. പിന്നീടുള്ള കാലം രാജാവും പ്രജകളും ശുചിത്വ ശീലങ്ങൾ പാലിച്ചുകൊണ്ട് സന്തോഷത്തോടെ ജീവിച്ചു.

സൻമയ വി വി
3 ജി എച്ച് ഡബ്ള്യു എൽ പി സ്കൂൾ പട്ടുവം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ