നാട്ടിലും വീട്ടിലും വേണം ശുചിത്വം
വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ
മാസ്കൊ ടവ്വലോ ധരിക്കേണം
ആൾക്കൂട്ടത്തിൽ കൂടുമ്പോൾ
അകന്നു നിക്കാൻ നോക്കേണം
ചുമച്ചിടുമ്പോൾ ഓർക്കേണം
വായ മറക്കാ൯ ഓർക്കേണം
പൊതുസ്ഥലത്ത് തുപ്പരുത്
ശുചിത്വം ഞങ്ങൾ പാലിക്കും
അരുതെ അരുതെ കൈകൾ കൊണ്ട്
കണ്ണൂം മൂക്കൂം തൊടരുതെ
കൈകൾ രണ്ടൂം കഴുകേണം
സോപ്പുപയോഗിച്ചു് കഴുകേണം
നിരത്തിലിറങ്ങും വാഹനമൊക്കെ
പോലീസ് മാമൻ കൈ നീട്ടൂം
ശുചിത്വം നമ്മൾ പാലിച്ചാൽ
കൊറോണ വൈറസിനെ തുരത്തീടാം