പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഭൂമിയിൽ ഒരു മഹാമാരിയായി വന്നു പതിച്ചല്ലോ
വൈറസ് എന്ന കൊലയാളി.
മനുഷ്യനെ ഇഞ്ചിഞ്ചായി കൊന്നൊടുക്കുന്നു...
പെട്ടെന്നൊരു ദിവസം സ്കൂളുകൾ പൂട്ടുന്നു...
നാടാകെ സ്തംഭിക്കുന്നു...
എങ്ങും ഇറങ്ങി കൂടാ ആരോടും ഇടപഴകി കൂടാ..
മനുഷ്യൻ മനുഷ്യനെ തന്നെ പേടിക്കുന്നു.
വീട് എന്ന മതിൽകെട്ടിനുള്ളിൽ ശ്വാസം മുട്ടി ഞാനിരിക്കുമ്പോൾ
ഒന്നു പുറത്തെ കാഴ്ചകൾ കാണാൻ..
കൂട്ടുകാരോടു കുശലം പറയാൻ..
എൻ ഹൃദയം വെമ്പുന്നു..
പക്ഷേ നാം ഓർക്കുക കരുതലാണ് ആവശ്യം.
നമുക്ക് ഒത്തൊരുമിക്കാം ഈ വൈറസിനെ തുരത്തുവാൻ.

സാധിക സുരേഷ്
4 A പട്ടാന്നൂർ യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത