പഞ്ചായത്ത് യു.പി.എസ്. മരുത്തൂർ/സൗകര്യങ്ങൾ
തികച്ചും ശാന്തവും നിശബ്ദവും ഗ്രാമീണവുമായ അന്തരീക്ഷത്തിലാണ് മരുതൂർ പഞ്ചായത്ത് യുപി സ്കൂൾ സ്ഥിതി ചെയ്യുന്നത് അന്തരീക്ഷത്തിലാണ് മരുതൂർ പഞ്ചായത്ത് യുപി സ്കൂൾ സ്ഥിതി ചെയ്യുന്നത്.പഴയ കെട്ടിടത്തിന്റെ ഓടിട്ട മേൽക്കൂര മാറ്റി 2019 അലൂമിനിയം ഷീറ്റ് മേഞ്ഞിരിക്കുന്നു.വിശാലമായ ക്ലാസ് മുറികളുടെ ഉറപ്പ് പരിശോധിച്ചു കൊണ്ടാണ്ഓരോ വർഷവും മുന്നോട്ടുപോകുന്നത്.ഈ സ്കൂളിൽഎൽകെജി മുതൽ ഏഴാം ക്ലാസ് വരെ 9 ക്ലാസ് മുറികളും ഓഫീസ് റൂമും സ്റ്റാഫ് റൂമും പാചക പുരയും ഭക്ഷണ മുറിയുംസ്റ്റോർ റൂമും 6 ടോയിലെറ്റുകളും ഉണ്ട്.എല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചു പോരുന്നു വളരെ വൃത്തിയായി സൂക്ഷിച്ചു പോരുന്നു.അഞ്ച് ലാപ്ടോപ്പ് കമ്പ്യൂട്ടറുകളും മൂന്ന് പ്രൊജക്ടറും ഒരു സ്പീക്കറും നമുക്കുണ്ട്.വളരെവിശാലമായ ഒരു ഗ്രൗണ്ട് നമുക്കുണ്ട് വാഹനം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്.അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.