പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
                                 പ്രീയപ്പെട്ട കൂട്ടുകാരെ എന്റെ പേര് കൊറോണ ഞാനൊരു ഇന്ത്യക്കാരനല്ല. ഞാനൊരു വിദേശിയാണ്. എന്റെ ജന്മസ്ഥലം ചൈനയിലെ വുഹാനാണ്. ഞാനൊരു ഉപദ്രവകാരി ആയിരുന്നില്ല. കാട്ടിലെ മൃഗങ്ങളിൽ വസിച്ചുവരികയായിരുന്നു. ഒരു ദിവസം ഒരു വേട്ടക്കാരൻ ഞാൻ അധിവസിച്ചിരുന്ന മൃഗത്തെ കൊല്ലുകയും വുഹാനിലെ മാർക്കറ്റിൽ എത്തിക്കുകയും ചെയ്തു.
                 കോവിഡ്ക്ലിൻഷാൻ എന്ന 26 വയസുകാരൻ ഞാൻ വസിച്ചിരുന്ന മൃഗത്തിന്റെ മാംസം വാങ്ങുകയും അയാൾ അതിന്റെ ഇറച്ചി ശരിക്കും പാകമാകാതെ കഴിക്കുകയും അങ്ങനെ ഞാൻ ആദ്യമായി ഒരു മനുഷ്യ ശരീരത്തിൽ കയറി.അങ്ങനെ കയറുമ്പോൾ എനിക്ക് ഒരു പുതിയ ജീവൻ കിട്ടുകയും അതിനുശേഷം വിഘടനത്തിലൂടെ ഒന്ന് പത്തായി മാറുകയും ചെയ്തു.
                   ഞാൻ ആ യുവാവിന്റെ ശരീരത്തിൽ വസിക്കുമ്പോൾ കരസ്പർശനത്തിലൂടെയും തുമ്മുന്നതിലൂടെയും മറ്റുള്ളവരുടെ ശരീരത്തിൽ പടർന്ന് ഇന്ന് ലോകത്ത് എല്ലായിടത്തും ആയിരിക്കുന്നു. എന്നെ ലോകത്തെ ഒരു പരിധി വരെ തടയുന്നത് ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമായ കേരളം മാത്രമാണ്. ശുചിത്വം സൂക്ഷിക്കുന്നത് കൊണ്ട് കേരളത്തെ വിറപ്പിക്കാൻ എനിക്ക് കഴിയുന്നില്ല. നിങ്ങളോട് ഞാൻ പറയുന്നു. കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ്. അത് എനിക്ക് ബോധ്യപ്പെട്ടു.
                      ഇനി ഞാനൊരു കാര്യം പറയട്ടെ, ഞാനൊരു വൈറസ് മാത്രമാണ്. എന്നെ കൊറോണ എന്നറിയപ്പെടുന്നു. ലോകത്തെവിടേയും എനിക്കെതിരെ മരുന്നുകൾ കണ്ടു പിടിച്ചിട്ടില്ല. നിങ്ങൾ സൂക്ഷിച്ചാൽ ഞാൻ അകലും ഈ ലോകത്ത് നിന്ന് തന്നെ


പ്രണവ്യ എം
4 പഞ്ചായത്ത് എൽ പി എസ് ഇളവട്ടം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം