വിരിയാൻ വിതുമ്പി നിൽക്കുമാ പൂമൊട്ട്
രാവിൻ കാറ്റേറ്റ് നശിച്ചുപോകാം
രാത്രിയിൽ കാട്ടുമൃഗങ്ങൾ
തൻ കാലടിയേറ്റു നശിച്ചുപോകാം.
എങ്കിലുമാ കൊച്ചു പൂമൊട്ടിന്
വിടരുവാനാശയുണ്ട്.
മൃദുവായ് പെയ്തിറങ്ങുന്ന
പുതുമഞ്ഞുകണങ്ങൾ തൻ ലാളനത്താൽ
മകര സൂര്യന്റെ പൊൻകിരണങ്ങളാൽ
നാളെയാ പൂമൊട്ടു വിടർന്നുണരും,
ഒരു കുഞ്ഞു പൂവായി വിലസി നിൽക്കും,
സുന്ദരമായ, സുഗന്ധപൂരിതമായ
ചേതോഹരമാം ദർശന വിരുന്നൊരുക്കം,
പ്രകൃതി ഭംഗിക്കു മാറ്റുകൂട്ടും.
കുഞ്ഞുങ്ങളാം ഞങ്ങളും പൂമൊട്ടുകളല്ലോ ....
കുഞ്ഞു പൂമൊട്ടുകളല്ലോ ...