ന്യൂ യു പി എസ് ചീരാണിക്കര/അക്ഷരവൃക്ഷം/മുക്തി

Schoolwiki സംരംഭത്തിൽ നിന്ന്
മുക്തി
   ഞാൻ മനോഹരമായ ഒരു ഗ്രാമത്തിലാണ് ജീവിക്കുന്നത്. എന്റെ വീടിനു സമീപം ഒരു മനുഷ്യൻ താമസിച്ചിരുന്നു. ആ മനുഷ്യന് കുളിക്കാൻ മടിയായിരുന്നു. ഒരു വസ്ത്രം ധരിച്ചാൽ അതു ആഴ്ചകളോളം ഉപയോഗിക്കുമായിരുന്നു. അങ്ങനെ ആ ഗ്രാമത്തിലെ എല്ലാ മനുഷ്യർക്കും അയാളെ കാണുന്നത് തന്നെ അറപ്പായിരുന്നു. ആ മനുഷ്യൻ ആരുടെ അടുത്ത് പോയാലും ആളുകൾ അയാളെ കണ്ടു ഒഴിഞ്ഞു മാറുമായിരുന്നു. അതു കണ്ടപ്പോൾ അയാൾക്കു വലിയ വിഷമം ആയി. എന്ത് കൊണ്ടാണ് ആ ഗ്രാമത്തിലെ മനുഷ്യരെല്ലാവരും ഇങ്ങനെ കാണിക്കുന്നത് എന്ന് മനസിലായി ആ മനുഷ്യൻ കുളിക്കുകയും എന്നും വസ്ത്രങ്ങൾ കഴുകുകയും വീടും പരിസരവും വൃത്തിയക്കുകയും ചെയ്തു. ഇത് ആ ഗ്രാമത്തിലെ എല്ലാ ജനങ്ങളും കാണുകയും ആ മനുഷ്യനോടു എല്ലാരും സഹകരിക്കുകയും സംസാരിക്കുകയും ചെയ്തു. അതു കൊണ്ട് ഞാൻ പറയുന്നത് എല്ലാരും എന്നും കുളിക്കുകയും എന്നും കൈയും കാലും കഴുകി വൃത്തിയാക്കാണം. എന്നാൽ നമുക്ക് കൊറോണ എന്ന രോഗത്തിൽ നിന്നും മുക്തി നേടാം. 



കിഷോർ ബിനു
7A സെന്റ് ആൻഡ്രൂസ് ചിറ്റാറ്റു മുക്ക്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 12/ 2021 >> രചനാവിഭാഗം - കഥ