ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/സ്പോർട്ട് കൗൺസിൽ
അതിയന്നൂർ ഗ്രാമപഞ്ചായത്തിൻെറ തെക്കു പടിഞ്ഞാറു ഭാഗത്തായി കാഞ്ഞിരംകുളം, കോട്ടുകാൽ എന്നീ ഗ്രാമ പഞ്ചായത്തുകൾ അതിരിട്ടു നിൽക്കുന്ന ഒരു ത്രിവേണി സംഗമ ഭൂമിയാണ് നെല്ലിമൂട്. പഠനപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി വിദ്യാർത്ഥികളുടെ കായികക്ഷമതയെ പ്രയോജനപ്പെടുത്തി മിന്നുന്ന നേട്ടങ്ങൾ കൊയ്യാൻ സുസജ്ജമായ ഒരു സ്‍പോർട്ട്സ് ടീമിനെ വാർത്തെടുക്കാൻ നമ്മുടെ സ്‍കൂളിലെ കായികാധ്യാപകൻ ലാൽ ജി സാറിന് സാധിക്കുന്നു എന്നത് നെല്ലിമൂട് സ്‍കൂളിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്. 2023 - 2024 വർഷത്തിലെ സബ്ജില്ലാ തല കായികമേളയിൽ പെൺകുട്ടികളുടെ വോളിബോൾ മത്സരത്തിൽ ഒന്നാം സ്ഥാനവും സബ്‍ജൂനിയർ വോളിബോളിൽ പെൺകുട്ടികൾക്ക് ഒന്നാം സ്ഥാനവും ജൂനിയർ ആൺകുട്ടികളുടെ വോളിബോൾ മത്സരത്തിൽ രണ്ടാം സ്ഥാനവും സബ്‍ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടാൻ കഴിഞ്ഞു. സബ്‍ജില്ലാ ഫുട്ബോൾ മത്സരത്തിൽ പെൺകുട്ടികളുടെ ജൂനിയർ സബ്‍ജൂനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞു. എല്ലാ ഇതരടീമുകൾക്കും റവന്യൂജില്ല കളിക്കാനുള്ള അവസരം നേടുകയും ചെയ്‍തു. സബ്‍ജില്ലാ അത്‍ലറ്റിൿസ് മത്സരത്തിൽ ഒൻപത് (9) ഒന്നാം സ്ഥാനവും മൂന്ന് (3) ഒന്നാം സ്ഥാനവും ഒൻപത് (9) മൂന്നാം സ്ഥാനവും നേടാൻ സാധിച്ചു. സബ്‍ജൂനിയർ വിഭാഗത്തിൽ എട്ടാം ക്ലാസിലെ ബിനീഷ ചാമ്പ്യൻ ആവുകയും ജൂനിയർ വിഭാഗം പെൺകുട്ടികളിൽ വിജീഷ ചാമ്പ്യൻ ആവുകയും ചെയ്‍തു. കൂടാതെ ബാലരാമപുരം സബ്‍ജില്ലയിൽ 100, 200 മീറ്ററുകളിൽ വേഗതയേറിയ ഓട്ടക്കാരിയായി മാറാൻ ബിനീഷയ്ക്ക് സാധിച്ചു എന്നത് നെല്ലിമൂട് സ്‍കൂളിന് തിലകകുറിയായി. ഒന്നും രണ്ടും സ്ഥാനം കിട്ടിയ കുട്ടികൾക്ക് റവന്യൂജില്ല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുകയും ചെയ്‍തു.