ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അക്ഷരവൃക്ഷം/പരിസ്ഥിതി.......

പരിസ്ഥിതി

ഉപയോഗിക്കാൻ പറ്റാത്ത സാധനങ്ങൾ വലിച്ചെറിയുക നമ്മൾ ഒരു ശീലമാക്കി മാറ്റിയിരിക്കുകയാണ്. അത് മാറ്റിയാൽ മാത്രമേ നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ. മാലിന്യങ്ങൾ അന്തരീക്ഷവായുവിനെയും, ജലം, മണ്ണ് എന്നിവയും ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നമ്മൾ മാലിന്യങ്ങൾ വലിച്ചെറിയുന്നതും മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കുമെന്നും നമ്മുടെ ജീവന് അപകടം ആണ്. ജീവന് അപകടം ആകുന്ന പ്രവർത്തികൾ നാം ഒഴിവാക്കണം. അതുപോലെതന്നെ പ്ലാസ്റ്റിക് കത്തിക്കുന്നത് ആശുപത്രി മാലിന്യങ്ങൾ കീടനാശിനികളുടെ ഉപയോഗം ഫാക്ടറികളിൽ നിന്നും വാഹനങ്ങൾ നിന്നും പുറം തള്ളുന്ന പുക ഇവയെല്ലാം അന്തരീക്ഷത്തെ വിഷയമാകുന്നു. ഇതിനെതിരായി നമുക്ക് ചെയ്യാവുന്നത്.

1. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാം.

2. ബോധവൽക്കരണം ക്ലാസുകൾ നൽകാം.

3. എസി ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങൾ കഴിവും ഒഴിവാക്കാം.

4. മരങ്ങൾ നട്ടുപിടിപ്പിക്കാം

5. മോട്ടോർ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക.

6. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ ഇരിക്കുക

7. മരങ്ങൾ മുറിക്കാതെ ഇരിക്കുക.

അങ്ങനെ നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം....


Laya Biju
7 ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം