ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അക്ഷരവൃക്ഷം/പരിസ്ഥിതി......

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ജന്തുലോകവും സസ്യലോകവും മനുഷ്യനും മണ്ണും വായുവും വെള്ളവും എല്ലാം ചേർന്നതാണ് പരിസ്ഥിതി .ഈ ഭൂമിയിലെ ഓരോ ജീവിക്കും അതിന്റേതായ പ്രധാന്യമുണ്ട് .


1972 ജൂൺ 5-നാണ് സ്വീഡനിലെ സ്റ്റോക്ക് ഹോമിൽ യു.എൻ ജനറൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ മാനവ പരിസ്ഥിതി സമ്മേളനം ആരംഭിച്ചത് . അതിനു ശേഷം എല്ലാ വർഷവും രാജ്യാന്തരതലത്തിൽ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. 2020 ജൂൺ 5-ന് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ 48-ഠാം വാർഷികമാണ്. പരിസ്ഥിതിയെക്കുറിച്ചുള്ള പഠനശാഖയാണ് പരിസ്ഥിതിശാസ്ത്രം അഥവാ ഇക്കോളജി.


"പൂർവീകരിൽ നിന്നു നമുക്ക് പൈതൃക സ്വത്തായി ലഭിച്ചില്ല, മറിച്ച് ഭാവി തലമുറയകളിൽ നിന്നു കടം വാങ്ങിയതാണ് ഈ ഭൂമി"...... ബാർബറാവാർഡ്,റെനെദുബോസ് എന്നിവർ ചേർന്നു രചിച്ച 'ഓൻലി വൺ എർത്ത്' എന്ന ഗ്രന്ഥത്തിലെ വാക്കുകളാണിവ. സർവ്വ ജീവ ജന്തുക്കൾക്കും ഭാവി തലമുറകൾക്കും വേണ്ടി ഭൂമിയെ സംരക്ഷിക്കുവാനുള്ള കടമ നമുക്ക് ഉണ്ട്. എന്നാൽ മനുഷ്യന്റെ വിവേചനരഹിതമായ പ്രവർത്തനഫലമായി ഭൂമിയമ്മ പനിച്ചൂടിൽ വിറയ്ക്കുന്നു. അവശേഷിക്കുന്ന പച്ചപ്പും മാഞ്ഞുതുടങ്ങി.


ജീവൻ നിലനിറുത്താൻ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് പ്രാണവായു അഥവാ ഓക്സിജൻ .ഭൂമിക്കു മുകളിൽ അദൃശ്യമായ ആവരണമായി സ്ഥിതിചെയ്യുന്ന വായു അഭാവമായാൽ ഏതാനം നിമിഷങ്ങളിലധികം നമുക്ക് ജീവിക്കാനാകില്ല.


ജൂൺ 5 തിയതി ഈ ദിനം സമുചിതമായി ആഘോഷിക്കുമ്പോൾ വായു,ജല മലിനീകരണത്തിനെതിരെ നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കുന്ന നല്ലതായിരിക്കും. പ്ളാസ്റ്റിക് ഉപയോഗം കുറയ്ക്കുക, ഫോസിൽ ഇന്ധനങ്ങളുടെ അമിതോപയോഗം കുറയ്ക്കുക, രാസവളപ്രയോഗവും കീടനാശിനികളും ഉപയോഗം കുറയ്ക്കുക, വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുക, ജൈവ മാർഗ്ഗങ്ങൾ സ്വീകരിക്കുക മുതലായ പ്രവർത്തനങ്ങൾ നമുക്ക് ചെയ്യാൻ സാധിക്കും.


.....ഇങ്ങനെ ശുചിത്വം നിറഞ്ഞ ,ഹരിതാഭമായ, പ്രകാശപൂരിതമായ ലോകം നമുക്കും ഭാവി തലമുറയ്ക്കും വേണ്ടി കാത്തുസൂക്ഷിക്കാം. 2020-ലെ പരിസ്ഥിതി ദിനാചരണത്തിൽ നമുക്കും പങ്കാളികളാകാം.പരിസ്ഥിതിയെ സംരക്ഷിക്കാം.......


Abhin.S Linil
9 ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം