ശുചിയായിരിക്കൂ കൂട്ടുകാരെ
വ്യക്തി ശുചിത്വം പാലിച്ചീടണേ
വെട്ടം വീഴും മുന്നേ എണീക്കണെ
പല്ലു തേക്കാം വായ കഴുകാം
നന്നായൊന്നു കുളിച്ചീടാം
ഭക്ഷണത്തിനു മുൻപും പിൻപും
കൈകൾ നന്നായി കഴുകീടാം
നമ്മുടെ നാടും വീടും പിന്നെ പരിസരവും
ശുചിയാക്കേണ്ടത് നമ്മുടെ കടമ
ഭീകരനായൊരു പ്ലാസ്റ്റിക്കിനെ
പ്രകൃതിയിൽ നിന്നും അകറ്റിടാം
നമ്മുടെ നാടിനെ സംരക്ഷിച്ചീടാം