കുടവയറൻ കുഞ്ഞവറാൻ
നഖം കടിക്കും കുഞ്ഞവറാൻ
കയ്യും മുഖവും കഴുകാതെ
ആഹാരം കഴിക്കും കുഞ്ഞവറാൻ
ചെളിയിൽ കളിക്കും കുഞ്ഞവറാൻ
തുറന്നുവെച്ച ആഹാരം
ആക്രാന്തത്തോടെ അകത്താക്കും
രോഗം വന്നു കുഞ്ഞവറാനു
കിടപ്പിലായി കുഞ്ഞവറാൻ
വൃത്തിയായി ജീവിച്ചില്ലേൽ
രോഗം നമ്മെ പിടികൂടും