നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രൊഫ: വീരാൻ കുട്ടി (കവി)

ഉത്തരാധുനികമലയാള സാഹിത്യത്തിലെ ശ്രദ്ധേയരായ കവികളിൽ ഒരാളാണ് വീരാൻകുട്ടി. എഴ് കവിതാ സമാഹാരങ്ങൾ, കുട്ടികൾക്കായുള്ള മൂന്നു നോവലുകളും ഒരു കഥാപുസ്‍തകവും, മഴത്തുള്ളികൾ വച്ച ഉമ്മകൾ (ഓർമ്മകൾ) എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീരാൻകുട്ടിയുടെ കവിതകൾ കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ പാഠപുസ്‍തകമായിട്ടുണ്ട്. എസ് സി ആർ ടി മൂന്ന്, എട്ട് ക്ലാസ്‍സുകളിലെ പാഠപുസ്‍തകങ്ങളിൽ വീരാൻ കുട്ടിയുടെ കവിത ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലിഷ്, ജർമ്മൻ, തമിഴ്, കന്നഡ, മറാഠി, ഹിന്ദി ഭാഷകളിലേക്ക് കവിതകൾ മൊഴിമാറ്റം ചെയ്യപ്പെട്ടു. പോയെട്രി ഇന്റർനാഷണൽ വെബ് മാഗസിൻ, ലിറിക് ലൈൻ എന്നിവയിൽ കവിത പ്രസിദ്ധീകരിച്ചു. സ്വിഷ് റേഡിയോയിൽ വീരാൻകുട്ടിയുടെ കവിതയുടെ ജർമ്മൻ പരിഭാഷ പ്രക്ഷേപണം ചെയ്‍തിരുന്നു.
ബഹുമതികൾ
കവിതയ്‍ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്( 2017)
കെ.എസ്.കെ. തളികുളം പുരസ്‍കാരം
ചെറുശ്‍ശേരി പുരസ്‍കാരം
അബുദാബി ഹരിതാക്ഷര പുരസ്‍കാരം
വി.ടി കുമാരൻ കാവ്യ പുരസ്‍കാരം
മഹാകവി പി. കുഞ്ഞിരാമൻ നായർ കവിതാ പുരസ്‍കാരം
തമിഴ്‍നാട് സി.ടി.എം.എ. സാഹിത്യ പുരസ്‍കാരം
അയനം എ. അയ്യപ്പൻ കവിതാപുരസ്‍കാരം
ദുബൈ ഗലേറിയ ഗാല്ലന്റ് അവാർഡ്,
എസ്.എസ്.എഫ് സാഹിത്യോത്സവ് അവാർഡ്