നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലാസ്‍സ്‍മുറിക്കപ്പുറം ഗണിത വിഷയത്തിന് പുതുജീവൻ പകരുന്ന പാഠ്യേതര ഗണിത ഒത്തു ചേരലുകളാണ് ഗണിത ക്ലബ്ബുകൾ. ഒഴിവുസമയങ്ങൾ ശരിയായി വിനിയോഗിക്കാൻ ഗണിതശാസ്‍ത്ര ക്ലബ്ബ് സഹായിക്കുന്നു. ഗണിതശാസ്‍ത്രത്തിൽ വിദ്യാർത്ഥികളുടെ താൽപ്പര്യം ഉണർത്താനും, നിലനിർത്താനും ഇത് സഹായിക്കുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ പര്യവേക്ഷണവും, സർഗ്‍ഗാത്മകവും കണ്ടുപിടുത്ത പരവുമായ ഫാക്കൽറ്റികൾ വികസിപ്പിക്കാനുള്ള അവസരങ്ങൾ ഇത് നൽകുന്നു. നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളിൽ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത മേള വിപുലമായി നടത്തി വരുന്നു. ഗണിത ക്വിസ്, രാമാനുജ പേപ്പർ പ്രസന്റേഷൻ, ഭാസ്‍കരാചാര്യ സെമിനാർ എന്നിവയിൽ മികച്ച നിലവാരം പുലർത്തുന്നവരെ സബ്‍ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുന്നു.

കോവിഡ് കാലഘട്ടത്തിൽ ഓൺ ലൈനിലൂടെ സജീവമായി ക്ലാസ്‍സ് ഗ്രൂപ്പുകളിൽ പ്രവർത്തനങ്ങൾ നടന്നു. വിദ്യാർത്ഥികൾ ജ്യോമട്രിക് ചാർട്ടുകൾ തയ്യാറാക്കി. ഗൃഹ സന്ദർശനം നടത്തി മികച്ച ചാർട്ടുകൾ കണ്ടെത്തി വിദ്യാർത്ഥികളെ അഭിനന്ദിച്ചു.