കലികാലം വന്നു......
മാനവ ദുഷ്പ്രവൃത്തികൾ അതിരുകൾ ഭേദിച്ചു......
പ്രകൃതി മാതാവ്ക്ഷോഭിച്ചു....
പ്രളയമായി തകർന്നുപോയികേരളം .പിന്നീടത് ഒറ്റക്കെട്ടായി അതിജീവിച്ചു നാം .
മാനവ ദുഷ്പ്രവൃത്തികൾ ഒതുങ്ങിയെങ്കിലും അതിജീവനത്തിനു ശേഷം തുടർന്നു ചൂഷണം .
പിന്നീട് നിപ്പ ആയിവന്നു.
കോഴിക്കോട് എങ്ങും വ്യാപിച്ചു.
ഒരു ജില്ലയിൽ മാത്രം ഒതുങ്ങിനിന്ന വ്യാധിയെ തിരിച്ചറിഞ്ഞില്ല നാം,അനുഭവിച്ച അറിഞ്ഞില്ല എന്നാൽ ഇന്ന് ഒരു ജില്ലയെ അല്ല , സംസ്ഥാനത്തെ അല്ല, ലോകത്തെ മുഴുവൻ നടുക്കി നിർത്തി കൊറോണ എന്ന കോവിഡ് 19 പടർന്നു പിടിച്ചു .
മനുഷ്യരാശിയെ നടുക്കി നിർത്തി കൊറോണ..... ഓരോരുത്തരുംഅതിജീവന പാതയിൽ... അകലം പാലിച്ച്,കൈകഴുകി, വ്യക്തിശുചിത്വം പാലിച്ച് നേരിടാം ഈ മഹാമാരിയെ.....
ഇതു കൊണ്ട് തീരില്ല വ്യാധികൾ...
ചൂഷണം നിർത്തു വിൻ മാനവ മക്കളെ സംരക്ഷിക്കുവിൻ പെറ്റമ്മ യായ ഭൂമിയെ... ഓർമ്മിക്കുകവിൻ മാനവ മക്കളെ നമുക്കായി ജീവൻ ത്യജിച്ചവരെ(2) സ്മരിക്കുക നമുക്കായി ഊണും ഉറക്കവും ഉപേക്ഷിച്ചവരെ..... സ്മരിക്കുക ആരോഗ്യ പ്രവർത്തകരെ...... പോലീസുകാരെ.....
അങ്ങനെ.. ഏവരെയും.. മറക്കുകയില്ല ഈ വ്യാധി യെ എന്നും എന്നും...... അകലം പാലിച്ച്, കൈകഴുകി, വ്യക്തിശുചിത്വം പാലിച്ച്, നേരിടാം ഈ മഹാമാരിയെ......... നേരിടാൻ മഹാമാരിയെ.........