നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/പ്രകൃതിതൻ മടിത്തട്ടിൽ

പ്രകൃതിതൻ മടിത്തട്ടിൽ

ഒരു തൈ നടുന്നു നാം
നാളേക്കു വേണ്ടി
ഒരു തണൽ നൽകുന്നു നാം നമ്മൾക്കു വേണ്ടി
കാടും പുഴകളും പൂക്കളും
ചേർന്നൊരു പ്രകൃതിയിൽ
നൽകുന്നു നാം ഒരു പുതുവസന്തം

അകലെ മറഞ്ഞൊരു കാറ്റിൻ്റെ കൈകളിൽ കിളികൾ വസിച്ചതും ഓർമ്മ മാത്രം
മധുരമാം വയലുകൾ നെൽക്കതിരും തിരികെ പിടിക്കാം നാളേക്കു വേണ്ടി
പ്രക്യതിയെ സ്നേഹിക്കു പ്രകൃതിതൻ മടിത്തട്ടിൽ ഉറങ്ങൂ.....

അനുഷ
9B നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomas M David തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത