നെടുമുടി സൗത്ത് യു പി എസ്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്


സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ വളരെ മികച്ച രീതിയിൽ നടന്നുവരുന്നു. ഓരോ ദിനാചരണങ്ങളും വളരെ വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ കടന്നുപോകുന്നു. അതിൽ മിക്ക പ്രവർത്തനങ്ങളും വാർത്താപ്രാധാന്യം നേടിയിരുന്നു.കോവിഡ് കാലത്തും കുട്ടികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വൈവിധ്യമാർന്ന ഡോക്യൂമെന്റേഷനുകൾ ചെയ്തു.കുട്ടികളിൽ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ആനുകാലിക സംഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചോദ്യോത്തര വേദി നടത്തിവരുന്നു. വ്യത്യസ്തമായ ദേശ ഭക്തി ഗാനങ്ങളുടെ ആലാപനം, സ്വാതന്ത്ര്യ സമര സേനാനിയായും, ഭാരതാംബയുമായുമുള്ള കുരുന്നുകളുടെ വേഷവിധാനം, ക്വിസ്മത്സരം, സ്വാതന്ത്ര്യ ദിന ബാഡ്ജ് നിർമ്മാണം, തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ഓഗസ്റ്റ് 15  സ്വാതന്ത്ര്യ ദിനം ആചരിച്ചുവരുന്നു. ഗാന്ധി ക്വിസ് എന്ന പ്രവർത്തനത്തിലൂടെ ഗാന്ധിജിയെക്കുറിച്ച് കൂടുതൽ അറിയാനും കുട്ടികൾക്ക് സാധിച്ചു. .. ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ജീവിതത്തിൽ ലഹരി ഉപയോഗിക്കില്ലെന്ന് ഉറപ്പുനൽകിയും ലഹരി വിമുക്തമായ പുതുവർഷാശംസകൾ  നേർന്നും കുട്ടികൾ രക്ഷിതാക്കൾക്ക് ആശംസാകത്തുകളയച്ചു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരത്തിലൂടെ കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനും കഴിഞ്ഞു.