നിർമ്മല ഇം.എം.യു.പി.എസ് എരുമപ്പെട്ടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ അതിരൂപതയുടെ കീഴിലുള്ള എരുമപ്പെട്ടി തിരുഹൃദയ പള്ളിയുടെ നേതൃത്വത്തിൽ സർക്കാർ അംഗീകാരത്തോടെ അൺ എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് 1978 ൽ  ആരംഭിച്ച നിർമ്മല ഇംഗ്ലീഷ് മീഡിയം സ്കൂൾ. റെവ് ഫാ പോൾ മേച്ചേരിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .

നഴ്സറി സ്കൂളായിട്ടാണ് ആദ്യം തുടങ്ങിയത്. പിന്നീട് 1982 ൽ  ഒന്ന് മുതൽ മൂന്ന് വരെയുള്ള ക്ലാസ്സുകൾക്ക് അംഗീകാരം ലഭിക്കുകയും, 1984 ൽ നാലാം ക്ലാസ്സിന് അംഗീകാരം ലഭിക്കുകയും ചെയ്തു.

പിന്നീട് ഈ വിദ്യാലയം 2004 ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തി. തുടർന്ന് 2021 ൽ ഹൈ സ്കൂളിനും അംഗീകാരം ലഭിച്ചു.

ഈ വിദ്യാലയത്തിന്റെ പ്രാഥമികമായ ലക്ഷ്യം വിദ്ധാർത്ഥികളുടെ  ഭൗതികവും ബുദ്ധിപരവും സന്മാർഗികവുമായ വികാസമാണ്. അതുവഴി ഭാരതത്തിന്റെ ഉത്തമ പൗരന്മാരായി വാർത്തെടുക്കുകയുമാണ് ഉദ്ദേശ്യം.