ലോകം മുഴുവൻ പരന്നീടുന്നു
കൊറോണയെന്നൊരു ഭീകരൻ
കോവിഡ് എന്നൊരു പേരും വച്ച്
നാട്ടിൽ ഭീതി പരത്തുന്നു
കൈകൾ കഴുകാം നന്നായി
സോപ്പും ഹാൻറ് വാഷുമെടുത്തിട്ട്
തുമ്മുമ്പോളും ചുമയ്ക്കുമ്പോളും
തൂവാലകൊണ്ട് വായ് മൂടാം
കൂട്ടം കൂടി നിൽക്കാതെ
കൂട്ടം ചേർന്ന് കളിക്കാതെ
ഡോക്ടർമാരും പോലീസുകാരും
പറയും പോലെ കഴിഞ്ഞിട്ട്
തുരത്താം നമുക്കീ ഭീകരനെ
ഒറ്റക്കെട്ടായ് ചങ്ങാതീ….