നല്ലൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/covid-19

Schoolwiki സംരംഭത്തിൽ നിന്ന്
covid-19

ഒരു കൊറോണ കാലം
സ്കൂൾ അടച്ചു രണ്ടു ദിവസം വീട്ടിൽ തന്നെ ഇരുന്നപ്പോൾ അപ്പുവിനെ മൈതാനത്ത് പോകണമെന്നു തോന്നി അവൻ അച്ഛൻ പറഞ്ഞത് അനുസരിക്കാതെ മൈതാനത്ത് എത്തി അവിടെ കൂട്ടുകാരെ ആരെയും കാണാൻ കഴിഞ്ഞില്ല അവിടെ നിന്ന് തിരിച്ചു വരുവാൻ തുടങ്ങിയപ്പോൾ ഒരു ശബ്ദം കേട്ടു ഹ ..ഹ ..ഹ. അവൻ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി അവൻ ചിത്രത്തിൽ കണ്ട കൊറോണ വൈറസ്. അവന് പേടിയായി.
"എനിക്ക് ആദ്യത്തെ പോലെ രോഗം പരത്താൻഇപ്പോൾ പറ്റുന്നില്ല "കൊറോണ വൈറസ് പറഞ്ഞു. അപ്പുപേടിച്ചു കൊണ്ട് ചോദിച്ചു "അതെന്താണ്" വൈറസ് അപ്പുവിനോട് പറഞ്ഞു" നിങ്ങളെല്ലാവരും മാസ്ക് ധരിക്കുന്നുണ്ട് അപ്പോൾ എനിക്ക്
 വായുവിലൂടെ വന്ന് മൂക്കിലൂടെകയറാൻ പറ്റുന്നില്ല. പിന്നെ നിങ്ങൾ ഗ്ലൗസുമൊക്കെ ധരിക്കുന്നുണ്ട്.കൂടാതെ കൈകൾ സാനിറ്റൈസറും ഹാന്റ് വാഷും ഉപയോഗിച്ച് കഴുകുന്നു.എല്ലാവരും ഇപ്പോൾ ശുചിത്വം പാലിക്കുന്നുണ്ട്.അതിന് അവർ ഒരു പേരിട്ടിട്ടുണ്ട്.എന്താ അത്."ബ്രേക്ക് ദ ചൈൻ " അപ്പു വിക്കി വിക്കി പറഞ്ഞു."ഹ...ഹ...ഹ ഏതായാലും നിന്നെ കണ്ടത് നന്നായി .നീ മുൻകരുതലുകളൊന്നും എടുത്തിട്ടില്ലല്ലോ? കൊറോണ അവന്റെ അടുത്തേക്ക് നീങ്ങി.അവൻ ആർത്ത് നിലവിളിച്ചു...."എന്താ അപ്പു "അച്ഛൻ അവനെ വിളിച്ചു.അവൻ ഞെട്ടി ഉണർന്നു .അവൻ സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ ഒക്കെ അച്ഛനോട് പറഞ്ഞു ."അച്ഛാ അച്ഛാ ഞാൻ ഒരിക്കലും അനുസരണക്കേട കാണിക്കില്ല.അച്ഛൻ പറയുന്നത് കേൾക്കും. കൊറോണ വൈറസ് പോകുന്നത് വരെയും കളിക്കാൻ വീട്ടിൽ നിന്നും ഞാൻ ഇറങ്ങില്ല അച്ഛാ.അപ്പു വീട്ടിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.കൊറോണ വൈറസിനെ
 തുരത്താനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ അവൻ നടത്തി.

ആവണി
4A നല്ലൂർ LP സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ