നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/പ്രവർത്തനങ്ങൾ/2025-26
സ്‍കൂൾ പ്രവേശനോൽസവം- 2025 ജൂൺ 2
ക്യാമറ- ലിറ്റിൽ കൈറ്റ്സ്
2025-'26 അധ്യയന വർഷത്തെ പ്രവേശനോൽസവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അങ്കണവും പരിസരവും പൂക്കളും , തോരണവും കൊണ്ട് മോടി പിടിപ്പിച്ചിരുന്നു. പത്ത് മണിയോടെ പള്ളിപ്പാട് പഞ്ചായത്ത് പ്രതിനിധികൾ, വായന കളരി ഉദ്ഘാടനത്തിനെത്തിയ മനോരമ പത്ര പ്രതിനിധികൾ എന്നിവരും സ്കൂൾ അധികൃതരും ചേർന്ന് നവാഗതാരെയും രക്ഷിതാക്കളയും പനിനീർ പൂക്കളും മധുരവുമായി സ്വാഗതം ചെയ്തു. പ്രവേശനോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ലൈവ് സ്ട്രീമിംഗ് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു. ചടങ്ങുകളുടെ ഡോക്യുമെൻ്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിച്ചു. ബാൻ്റ് മേളം, പായസ വിതരണം എന്നിവ ചടങ്ങിന് മാറ്റുകൂട്ടി.
12/06/2025
19/06/2025
20/06/2025
അരുൺ കുമാർ, എക്സൈസ് ഇൻസ്പക്ടർ , കാർത്തികപ്പള്ളി ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സ് നടത്തിയപ്പോൾ
26/06/2025
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി പ്രത്യേക അസംബ്ലി, മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം , ലഹരി വിരുദ്ധ പ്രതിജ്‌ഞ , പ്രസംഗം, റാലി , പ്ലക്കാർഡ് നിർമാണം, സിഗ്നേച്ചർ ക്യാമ്പയിൻ , സുംബ ഡിസ്പ്ളേ എന്നിവ സംഘടിപ്പിച്ചു
30/06/2025
ജൂൺ 5: പരിസ്ഥിതി ദിനാഘോഷം
ജൂൺ 5 രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം പ്രഥമാധ്യാപിക ഇന്ദു ടീച്ചർ കുട്ടികൾക്ക് വിശദീകരിച്ചു നൽകി.
അഞ്ചാം ക്ലാസ്സുകാർക്ക് വൃക്ഷത്തൈകൾ നൽകിക്കൊണ്ട് സയൻസ് ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും ചേർന്ന് ദിനാചരണത്തിന് തുടക്കമിട്ടു.
"പരിസ്ഥിതി സംരക്ഷണം " എന്ന സന്ദേശം ഉൾക്കൊള്ളുന്ന ; ചിത്രരചന, പ്രസംഗം, ഉപന്യാസരചന , പരിസ്ഥിതി ക്വിസ് എന്നിവ സംഘടിപ്പിച്ചു.
വിജയികൾക്ക് അനുമോദനം നൽകി. വീടുകളിൽ എത്തിയ ശേഷം തൈകൾ നട്ട് സംരക്ഷിക്കുന്ന ഫോട്ടോകളും വീഡിയോകളും കുട്ടികൾ ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവച്ചു.
2025 ജൂലൈ 5
ടീൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഒൻപതാം ക്ലാസ്സുകാർക്കായി "റീപ്രൊഡക്ടീവ് ഹെൽത്ത് " എന്ന വിഷയത്തിൽ ,നമ്മുടെ പൂർവ്വ വിദ്യാർത്ഥിയായ
ഡോ . അശ്വിൻ ബാബു .സി ( ഓർത്തോപിഡീഷ്യൻ TDMC ആലപ്പുഴ ) ക്ലാസ്സെടുത്തപ്പോൾ
08/07/2025
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം
ബഷീർ അനുസ്മരണം , ബഷീർ കൃതികളുടെ ദൃശ്യാവിഷ്കാരം, പ്രശ്നോത്തരി ,പ്രസംഗം, കഥാസ്വാദനം എന്നീ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.
11/07/2025
ജൂലൈ 11 ന് കൃഷിയിൽ താത്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ച് സീഡ് ക്ലബ് ഉദ്ഘാടനം ചെയ്തു
സ്കൂളിലെ ഒരു നിശ്ചിത സ്ഥലത്ത് ചെടിച്ചട്ടികൾ നിരത്തി , ചെടിച്ചട്ടി വൃത്തിയാക്കി പച്ചക്കറി തൈകളും കറിവേപ്പ്, ചീര മുതലായവയും അലങ്കാരച്ചെടികളും നട്ടു. പച്ചക്കറികളുടെ വിത്തുകൾ അടങ്ങിയ കവറുകൾ കുട്ടികൾക്ക് വീട്ടിൽ കൃഷി ചെയ്യാനായി കൊടുത്തുവിട്ടു.
ഈ വിഷയവുമായി ബന്ധപ്പെട്ട് ബാഡ്ജുകളും പോസ്റ്ററുകളും തയ്യാറാക്കി.
21/07/2025
സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചാന്ദ്രദിന ക്വിസ്
യു.പി തലത്തിൽ നിന്നും 7C യിലെ ഹർഷ വി , ആദിശങ്കർ വി എസ് എന്നിവരും
ഹൈസ്കൂൾ തലത്തിൽ നിന്നും 9B യിലെ ജഗന്നാഥ് ആർ , ഗണപതി വിനോദ് എന്നിവരും
ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി
ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നൽകിയ പരിശീലനത്തിൽ നിന്നും
26/07/2025
2025 മാർച്ചിൽ നടന്ന എസ്. എസ്. എൽ.സി , വി . എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും , USS , സംസ്കൃത സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുമുള്ള അനുമോദനവും , വിവിധ മേഖലകളിൽ ഡോക്ടറേറ്റ് നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കുള്ള ആദരവും സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തി.
ഡോ. കണ്ണൻ സി. എസ്. വാര്യർ ( ഡയറക്ടർ , കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ) ഉദ്ഘാടനം നിർവ്വഹിച്ചു.
ആലപ്പുഴ എസ്. ഡി. കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവിയും നടുവട്ടം വി. എച്ച്. എസ്സിലെ പൂർവ്വ വിദ്യാർത്ഥിയും ആയ ഡോ . എസ്. രാജേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി
ടഗ് ഓഫ് വാർ
ആലപ്പുഴ ജില്ലാ ടഗ് ഓഫ് വാർ ജൂനിയർ മിക്സഡ് വിഭാഗത്തിൽ ചാമ്പ്യൻമാരായ നമ്മുടെ കായിക താരങ്ങളെ അസംബ്ലിയിൽ അനുമോദിച്ചപ്പോൾ
28/07/2025
ജൂലൈ 28 ന് പ്രകൃതിസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട ഔഷധസസ്യ തോട്ട നിർമാണം സ്കൂളിൽ നടത്തി. ആനച്ചുവടി, തുളസി തുടങ്ങിയവയും ദശപുഷ്പങ്ങൾ മുതലായ സസ്യങ്ങൾ ഉൾപ്പെട്ട തോട്ടവും നിർമിച്ചു
31/07/2025
ഹിന്ദി ക്ലബ്
ജൂലായ് 31 പ്രേം ചന്ദ് ജയന്തി ദിനം ആഘോഷം
ആകാശ വിസ്മയം
സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ വെർച്വൽ റിയാലിറ്റി ഷോ (" ആകാശ വിസ്മയം " )
യിൽ നിന്നും ചില ദൃശ്യങ്ങൾ
05/08/2025
കുട്ടികളിലെ സാഹിത്യാഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സർഗോത്സവം 2025- 26 വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തി. പുസ്തകാസ്വാദനം, കഥാരചന, കാവ്യാലാപനം നാടൻ പാട്ട്, ചിത്രരചന, കവിതാരചന തുടങ്ങിയ മത്സരങ്ങളും നടത്തി
09/08/2025
12/08/2025
ലോക ആനദിനം ആചരിച്ചു
ആനകളുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി 2012 ഓഗസ്റ്റ് 12-നാണ് ലോക ആനദിനം ആരംഭിച്ചത്. ആവാസകേന്ദ്രങ്ങളുടെ നാശവും ആനക്കൊമ്പിനായുള്ള വേട്ടയാടലും മനുഷ്യന്റെ ചൂഷണവും കടന്നുകയറ്റങ്ങളുമെല്ലാം ആനകളുടെ ജീവന് ഭീഷണി ആയിത്തീർന്നു.
14/08/2025
ഈ വർഷത്തെ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ മൊബൈൽ ആപ്പ് ഉപയോഗിച്ച് പുതിയ രീതിയിൽ നടത്തി.
തെരഞ്ഞെടുക്കപ്പെട്ടവർ സ്കൂൾ പാർലമെൻ്റ് സമിതി അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.
15/08/2025
സ്വാതന്ത്ര്യ ദിനാഘോഷം
നശ മുക്ത് ഭാരത് അഭിയാൻ പരിപാടിയുടെ ഭാഗമായി നടത്തിയ ലഹരി വിരുദ്ധ പ്രതിജ്ഞ
ഓണാഘോഷം
SNF@SCHOOL പദ്ധതി 12/09/'25
ഫ്രീഡം ഫെസ്റ്റ് 2025
സ്വതന്ത്ര സോഫ്‍റ്റ്‍വെയർ വാരാചരണത്തിൻ്റെ ഭാഗമായി ഒക്ടോബർ 22 ന് സ്കൂൾ അസംബ്ലിയിൽ കുട്ടികൾ സ്വതന്ത്ര സോഫ്‍റ്റ്‍വെയർപ്രതിജ്ഞ എടുത്തു.
ഫ്രീഡം സോഫ്‍റ്റ്‍വെയർ പോസ്റ്റർ രചന, പത്താം ക്ലാസ്സുകാർക്കുള്ള റോബോട്ടിക് പരിശീലനം, റോബോട്ടിക് പഠനം എൻ്റെ സ്കൂളിൽ എന്ന വിഷയത്തിൽ റീൽ നിർമാണം, സ്കൂൾ വിക്കി അപ്ഡേഷൻ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു
26/09/2025 സ്‍കൂൾ തല ഐ.ടി/ശാസ്ത്ര/ പ്രവർത്തി പരിചയ മേളകളിൽ നിന്നും.....
ഒക്ടോബർ 6, 7 തീയതികളിൽ സ്കൂൾ തല കലോൽസവം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ റെക്കോർഡ് ചെയ്യുന്നു
ഉപജില്ലാ സർഗ്ഗോത്സവം
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഥനി ബാലിക മഠംഎച്ച് എസ്സിൽ വച്ചു നടന്ന ഉപജില്ലാ സർഗ്ഗോത്സവത്തിൽ
- കാവ്യാലാപനം ( ഹർഷരതീഷ് യുപി)
- ചിത്രരചന ജലഛായം
(അഖിലിജിതയു.പി )
- കഥാരചന
(അനാമിക അനിൽ )
- ജലഛായംഎച്ച് എസ്
(വൈഗ )
- കഥാരചന എച്ച് എസ്
( റൈയ്ന ജോസഫ്)
എന്നീ കുട്ടികൾ പങ്കെടുത്തു
23/10/ 2025 നടുവട്ടം വി എച്ച്. എസ്. എസ്. സബ് ജില്ലാ തല പ്രവർത്തി പരിചയ മേളയ്ക്ക് വേദിയായപ്പോൾ
മികച്ച പ്രകടനം കാഴ്ചവച്ച നമ്മുടെ വിദ്യാർത്ഥികൾ
ഉപജില്ലാ കലോൽസവത്തിലെ പങ്കാളിത്തം.
സബ്ജില്ലാ കലോൽസവത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡുംകരസ്ഥമാക്കിയവർ
- ഹിന്ദി കഥാരചന
നന്ദകിഷോർ 9 D
- ഹിന്ദി ഉപന്യാസ രചന, ഉപകരണ സംഗീതം (മൃദംഗം) ഗണപതി വിനോദ് 10 B
- ചെണ്ട
കാർത്തിക് എം 9 B
- ലളിതഗാനം
ആദിത്യൻ എസ് 10C
- ഭരതനാട്യം, കുച്ചുപ്പുടി
കാർത്തിക് കെ 8 C
- നാടോടി നൃത്തം
അതുൽ അനിൽ 10 B
- യക്ഷഗാനം
ആദിഷ് എസ് ശേഖർ 9 D
അനുപമ ഹരികുമാർ 9B
ഗൗരി നന്ദന ജി 9 B
ധനുശ്രീ 9 C
അനന്യ 8B
സാഗർ 10C
ആദിത്യ 10 D
രണ്ടാം സ്ഥാനവും എ ഗ്രേഡും
- ചിത്രരചന പെൻസിൽ
അജിൻ അലക്സ് 9 D
- ഹിന്ദി കവിതാ രചന
വൈഗ കെ വി 8 C
- മലയാളം പ്രസംഗം
തീർത്ഥ എം പിള്ള 6B
- ഉറുദു പദ്യം ചൊല്ലൽ
ആസിഫ് മുഹമ്മദ് 10 B
- ഭരതനാട്യം
ധനുശ്രീ 9 C
- ദേശഭക്തിഗാനം
സിജിൻ വർഗീസ് സിബി & പാർട്ടി Std 8
- സംഘഗാനം
ഗോപിക ജി എൻ 9 B
ആസിഫ് മുഹമ്മദ് 10B
ആദിത്യൻ 10C
അഞ്ജന രാജീവ് 10 B
അനുപമ ഹരികുമാർ 9B
ഗൗരി നന്ദന 9 B
അതിഥി ആർ ഹരീഷ് 9C
മൂന്നാം സ്ഥാനം ലഭിച്ചവർ
- മാപ്പിളപ്പാട്ട്
ആസിഫ് മുഹമ്മദ് 10 B
- നാടോടി നൃത്തം ധനുശ്രീ 9C
- ഭരതനാട്യം അനുഗ്രഹ രാജ് 5c
- സംഘനൃത്തം UP വിഭാഗം ദീപ്തി ആർ & പാർട്ടി
മികച്ച പ്രകടനം കാഴ്ചവച്ച മറ്റ് വിദ്യാർത്ഥികൾ
എ ഗ്രേഡ്
- ചിത്രരചന ജലഛായം
വൈഗ എസ് 9 B
അഖിലിജിത വി ഇ 5 B
- ചിത്രരചന പെൻസിൽ
അനന്ത നാരായണൻ 6B
- ഇംഗ്ലീഷ് ഉപന്യാസ രചന
റെയ്ന ജോസഫ് 9B
- ഇംഗ്ലീഷ് പദ്യം ചൊല്ലൽ
താരാ മഹേശ്വരി 6 B
- ഉറുദു പദ്യം ചൊല്ലൽ ,മാപ്പിളപ്പാട്ട്
അമാൻ മുഹമ്മദ് 7 C
- സംഘഗാനം UP, ദേശഭക്തി ഗാനം UP
അമാൻ മുഹമ്മദ് & പാർട്ടി
B ഗ്രേഡ്
- നാടോടി നൃത്തം
അനുഗ്രഹ രാജ് 5C
- പദ്യം ചൊല്ലൽ അറബി
ശ്രേയസ്സ് എസ് നായർ 7 C
- പദ്യം ചൊല്ലൽ മലയാളം
ഗോപിക ജി എൻ 9 B
- പദ്യം ചൊല്ലൽ ഹിന്ദി UP
തീർത്ഥ എം പിള്ള
C ഗ്രേഡ്
- ലളിതഗാനം
സൂര്യശ്രീ എസ് 8 D
- കഥാരചന മലയാളം
അനാമിക അനിൽ കുമാർ 7B
റെയ്ന ജോസഫ് 9B
- കവിതാ രചന മലയാളം
ആതിര ആർ 9 C
- കവിതാ രചന മലയാളം UP ,ലളിത ഗാനം
ആർഷ രതീഷ്
- പദ്യം ചൊല്ലൽ ഹിന്ദി
ആവണി പി 8D