നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ കൊറോണ തന്ന നല്ല ദിവസങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ തന്ന നല്ല ദിവസങ്ങൾ


കൊറോണയെന്ന " മഹാമാരി നിപ്പയ്ക്കും പ്രളയത്തിനു ശേഷം മനുഷ്യരെ വല്ലാതെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. ടി വി കളിലും പത്രമാധ്യമങ്ങളിലും വ്യാപകമായി.
ഇരുപതാം നിലയിലെ ഫ്ലാറ്റിലാണ് പ്രാർത്ഥനയും അച്ഛനും അമ്മയും താമസിക്കുന്നത് .
അച്ഛനും അമ്മയ്ക്കും ഇരുപത്തൊന്ന് - ദിവസത്തേക്ക് ഓഫീസ് അടച്ചല്ലോ? " കോവിഡ് കാരണമാണ് അങ്ങനെ പ്രാർത്ഥനയുടെ സ്കൂളും പൂട്ടി.
അങ്ങനെയിരിക്കെ പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടെയും ലോക്ക് ഡൗൺ നിർദ്ദേശപ്രകാരം ഒരു വീട്ടിൽ നിന്നും ആരും അത്യാവിശത്തിനല്ലാതെ പുറത്തിറങ്ങരുത് എന്നാണ് - പറഞ്ഞിരിക്കുന്നത്.
നേരത്തെ അച്ഛനും അമ്മയ്ക്കും ഓഫീസിൽ പോകേണ്ടിയിരുന്നപ്പോൾ നിലം തുടച്ച് വൃത്തിയാക്കാനും വീട്ടിലെ ജോലി ചെയ്യാനുമെല്ലാം ജോലിക്കാരി - വരുമായിരുന്നു കുക്ക് ചെയ്യാൻ അമ്മയെ സഹായിക്കാൻ മറ്റൊരാൻ്റിയും.
എന്നാൽ ഇന്നിപ്പോൾ ആരും തന്നെ ആ വീട്ടിലേക്ക് വരുന്നില്ല. "കൊറോണ കാലമല്ലേ " ആളുകൾ ആരും തന്നെ വീടിന് പുറത്തിറങ്ങരുതെന്നാണല്ലോ ആരും കൂട്ടം ചേരരുത് എന്നൊക്കെയാണ് നിയമം.
തന്നെയുമല്ല ആ വീട്ടിലെ ജോലിയൊക്കെ ചെയ്യാനും കാറുകഴുകാനും ബാൽക്കണിയിലെ ചെടികൾക്ക് വെളളമൊഴിക്കാനും അമ്മയ്ക്കും അച്ഛനുമിപ്പോൾ ഒരുപാട് സമയമുണ്ട് അച്ഛനിന്നലെ ഒരുപാട് നാൾ കൂടി തൻ്റെ മകളോടൊപ്പം ഡാൻസ് കളിച്ചും അമ്മ അവർക്കൊപ്പം അന്താക്ഷരി കളിച്ചുമൊക്കെയാണ് ഈ ദിവസങ്ങൾ ആ കുടുംബം ചിലവഴിക്കുന്നത്. അവധിക്കാലമായതിനാൽ തൻ്റെ കൂട്ടുകാരോടൊത്ത് കളിക്കാൻ പറ്റാത്തതിലുള്ള വിഷമവും പ്രാർത്ഥന കുട്ടിയുടെ മനസ്സിലുണ്ട്.
ആ സമയത്ത് അമ്മയുടെ ചോദ്യം ഇവിടെ ജോലിക്ക് വരുന്നവരൊക്കെ ഇനി എങ്ങനെ ജീവിക്കും? 'അച്ഛൻ്റെ മറുപടി അവരൊക്കെ അന്നന്ന് കിട്ടുന്ന പൈസായെ ആശ്രയിച്ചു ജീവിക്കുന്നവരാണ് '. പ്രാർത്ഥനയുടെ ചോദ്യവും 'അച്ഛാ അവർക്ക് കഴിക്കാൻ സാധനങ്ങളും മറ്റും.
അച്ഛൻ്റെ മറുപടി 'മോളെ ഞാനതൊക്കെ ഓൺ ലൈൻ വഴി അവർക്ക് എത്തിച്ച് കൊടുത്തുകൊളളാം. മോള് സങ്കടപ്പെണ്ടേ നമുക്ക് നമ്മളാൽ കഴിയും പോലെ അവരെ സഹായിക്കാം' അപ്പോൾ പ്രാർത്ഥന അച്ഛൻ്റെ മറുപടിയിൽ വളരെ- സന്തുഷ്ട്ടയായിരുന്നു.
ഒരു കൈ - അകലത്തിൽ നിന്ന് അച്ഛനൊരു ഫ്ളയിങ്ങ് കിസ് കൊടുത്തു അവൾ നമ്മളീ 'കോവിഡ് ' കാലത്തിൽ നിന്നു പോലും വേഗം കരകയറും അല്ലേ അച്ഛാ? എന്നു ചോദിച്ചു അവൾ .
'ഉവ്വ് തീർച്ചയായും പേടിയല്ല ജാഗ്രതയാണ് വേണ്ടത് എന്ന് പറഞ്ഞ് ഒരു കൈയകലത്തിൽ നിന്ന് അച്ഛനും കൊടുത്തു അവൾക്കൊരു ഫ്ളയിങ്ങ് കിസ് '


അർജ്ജുൻ ബാബു
10 A നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം