Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ
മീനു ഒരു 20 വയസ്സുള്ള പെൺകുട്ടി ആണ്.അവളുടെ അച്ഛനും മുത്തച്ചനും ചൈനയിൽ ജോലി ചെയ്യുകയാണ്. മീനു നാട്ടിൽ ആണ്. മീനുവിന്റെ മുത്തച്ഛന് വവ്വാലിന്റെ ഇറച്ചി വലിയ ഇഷ്ടമാണ് .അത് വാങ്ങാൻ എപ്പോഴും അയാൾ മാർക്കറ്റിൽ പോകുമായിരുന്നു. ഒരു ദിവസം മീനു വിന്റെ മുത്തച്ഛന് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങി. മീനു വിന്റെ അച്ഛൻ മുത്തച്ഛനെ നാട്ടിൽ കൊണ്ടുവന്നു. വീട്ടിൽ എത്തിയിട്ടും അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തി കരമായിരുന്നില്ല. പനി, ഷീണം. എന്നിവ കൂടി കൊണ്ടിരുന്നു. മീനുവും അച്ഛനും കൂടി മുത്തച്ഛനെ ആശുപത്രിയിൽ കൊണ്ടു പോയി.
കൊറോണ വലിയ എഴുത്ത് എന്ന മഹാമാരി അപ്പോഴും അവിടെയും. ഇവിടെയും ഒക്കെ ഉണ്ടായിരുന്നു. അതിനാൽ മുത്തച്ഛനെ കൊറോണയുടെ പരിശോധന നടത്തി. നിർഭാഗ്യവശാൽ മുത്തച്ഛന് കൊറോണ ഉണ്ടെന്നു സ്ഥിരീകരിച്ചു. മുത്തച്ഛന് ചികിത്സ തുടങ്ങി. അതിനാൽ ഡോക്ടർ, മീനുവും അച്ഛനും നീരീക്ഷണത്തിൽ ഇരുന്നു കൊറോണയുടെ പരിശോധന നടത്തണം എന്ന് പറഞ്ഞു. അവർ അത് അനുസരിച്ചു. ഒരു 7 ,8ദിവസം കഴിഞ്ഞപ്പോൾ മീനുവിന്റെ അച്ഛന് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങി. അങ്ങനെ മീനുവിന്റെ അച്ഛന് രോഗം ഉണ്ടെന്ന് കണ്ടെത്തി. നീരീക്ഷണത്തിന് ശേഷം മീനുവിനു രോഗം ഇല്ലെന്ന് കണ്ടു പിടിച്ചു. എന്നാൽ അപ്പോഴേക്കും മീനുവിന്റെ മുത്തച്ഛൻ മരിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മീനുവിന്റെ അച്ഛന് രോഗം മാറിതുടങ്ങി. മീനു ഡോക്ടറോട് മുത്തച്ഛൻ എന്ത് കൊണ്ടു മരിച്ചു എന്ന് ചോദിച്ചു. അപ്പോൾ ഡോക്ടർ പറഞ്ഞു ,"നിങ്ങളുടെ മുത്തച്ചനു 70 ഓളം പ്രായം ഉണ്ട്. അതുകൊണ്ടു മുത്തച്ഛന് പ്രതിരോധശേഷി കുറവാണ്. കൂടാതെ അയാൾക്ക് കരൾ രോഗവും ഹൃദ്രോഗവും ഉണ്ട് .അതുകൊണ്ടാണ് നിങ്ങളുടെ മുത്തച്ഛൻ മരിച്ചത്. എന്നാൽ നിങ്ങളുടെ അച്ഛന് രോഗം മാറി .അതിനു കാരണം നിങ്ങളുടെ അച്ഛന് 40വയസ് മാത്രമേ ഉള്ളു. അതു മാത്രമല്ല അയാൾക്ക് രോഗപ്രതിരോധ ശേഷിയും നല്ല ആരോഗ്യവും ഉണ്ട് .അതുകൊണ്ട് നിങ്ങളുടെ അച്ഛന്റെ രോഗം മാറി. ഇനി നിങ്ങൾക്ക് വീട്ടിൽ പോകാം. പക്ഷേ വീട്ടിൽ എത്തിയതിന് ശേഷം നിങ്ങൾ പുറത്തു പോകുകയോ, ആൾക്കൂട്ടം ഉള്ളിടത്ത് പോകുകയോ ചെയ്യരുത് ".അത് അവർ അനുസരിച്ചു.
ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് പ്രായമുള്ളവരിലും കുട്ടികളിലും രോഗപ്രതിരോധശേഷി കുറവാണ്. അതുകൊണ്ട് ഇങ്ങനെ ഉള്ളവരിൽ ആണ് രോഗം പിടി പെടാൻ കൂടുതൽ സാധ്യത. അതു കൊണ്ടു ഇവർ കൂടുതൽ ശ്രദ്ധിക്കുക. ആൾക്കൂട്ടത്തിൽ പോകാതിരിക്കുക, മറ്റുള്ളവർ സ്പർശിക്കുന്ന സ്ഥലത്ത് തൊട്ടതിന് ശേഷം മുഖത്തു തൊടാതെ ഇരിക്കുക, പുറത്തു പോയി വന്നാൽ കൈകൾ കഴുകിയതിനു ശേഷം മാത്രം മറ്റുള്ളവരുമായി സഹകരിക്കുക. ഇതൊക്കെയാണ് ഈ മഹാമാരിയെ ചെറുത്തു നിൽക്കാൻ നമ്മളെ കൊണ്ടു സാധിക്കുന്നത്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ
|